ഐശ്വര്യ റായിക്ക് മുമ്പും ശേഷവും നിരവധി പേർ ലോകസുന്ദരിപട്ടം നേടിയിട്ടുണ്ട്. എന്നാൽ ലോകസുന്ദരി എന്ന് പറയുമ്പോൾ ഒരുപക്ഷേ നമ്മുടെയൊക്കെ മനസിൽ ആദ്യമെത്തുക ഐശ്വര്യയുടെ മുഖം തന്നെയാണ്. മനംമയക്കുന്ന കണ്ണുകളും, മനോഹരമായ നടത്തവുമൊക്കെയാണ് ബോളിവുഡ് റാണിയും, ബിഗ്ബിയുടെ മരുമകളുമായ ഐശ്വര്യയ്ക്ക് ഇത്രയ്ക്ക് ആരാധകർ ഉണ്ടാകാൻ കാരണം.

1991 ൽ അന്താരാഷ്ട്ര സൂപ്പർ മോഡൽ മത്സരത്തിൽ കിരീടം സ്വന്തമാക്കുകയും, 1993 ൽ വോഗിന്റെ അമേരിക്കൻ പതിപ്പിൽ ഇടം നേടുകയും ചെയ്തതിലൂടെ തന്നെ ഐശ്വര്യ പ്രസിദ്ധയായി. തുടർന്ന് ആമിർ ഖാൻ, മഹിമ ചൗധരി എന്നിവരുമൊത്തുള്ള പെപ്സി പരസ്യത്തിലൂടെ കൂടുതൽ ആരാധകരെ സ്വന്തമാക്കി.1994ൽ ഐശ്വര്യ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു. അവിടെ ആദ്യ റണ്ണറപ്പായി കിരീടമണിഞ്ഞു, 1994 ലെ മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനുള്ള അവസരവും നേടി.ഒരു മിസ്സ് വേൾഡ് ആകാൻ സൗന്ദര്യം മാത്രമല്ല നല്ല ബുദ്ധികൂടി വേണമെന്ന് നമുക്കറിയാം. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അനുകമ്പയുള്ള ഒരു ഹൃദയം ഉണ്ടായിരിക്കുക എന്നതാണ്.

ഐശ്വര്യയെ 1994 ൽ ലോകസുന്ദരിയാക്കിയത് അത്തരത്തിൽ അവളുടെ സത്യസന്ധമായ ഒരു അഭിപ്രായമാണ്.1994 ലെ മിസ്സ് വേൾഡിന് എന്തൊക്കെ ഗുണങ്ങൾ ഉണ്ടായിരിക്കണമെന്നായിരുന്നു ചോദ്യം.’നാളിതുവരെയുള്ള ലോകസുന്ദരിമാർ, അനുകമ്പയും, നിരാലംബരോടും അലിവുമുള്ളതിന് മതിയായ തെളിവാണ്. പദവി ഉള്ള ആളുകൾക്ക് മാത്രമല്ല, മനുഷ്യൻ നമുക്കായി സ്വയം സജ്ജമാക്കിയിരിക്കുന്ന തടസ്സങ്ങൾക്കപ്പുറത്തേക്ക് നോക്കാൻ കഴിയുന്നവർക്കും, ദേശീയത, നിറം എന്നിവയ്ക്കപ്പുറത്തേക്ക് നാം നോക്കണം, അതാണ് ഒരു യഥാർത്ഥ മിസ്സ് വേൾഡ്, ഒരു യഥാർത്ഥ വ്യക്തി. ‘-ഐശ്വര്യ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here