നാൽപ്പത് വയസിന് മുകളിലുള്ള സ്ത്രീകൾ വളരെ ശ്രദ്ധ ചെലുത്തേണ്ടതും എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ വിഷയമാണ് ഹൃദയാരോഗ്യം. ഹാർട്ട് അറ്റാക്കു മൂലമുണ്ടാകുന്ന മരണസംഖ്യയിൽ പുരുഷന്മാരേക്കാളും മുന്നിലാണ് സ്ത്രീകൾ. അറ്റാക്കിനുശേഷം മൂന്നില്‍ രണ്ടു സ്ത്രീയും ഇതിന്റെ സങ്കീർണതകൾ അനുഭവിച്ച് ജീവിതം നയിക്കുന്നു.പ്രായം, പാരമ്പര്യം, വർദ്ധിച്ച കൊളസ്ട്രോൾ, പുകവലി , അമിത രക്തസമ്മർദ്ദം, പുകവലി ഇവയെല്ലാം ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിന് വ്യായാമം ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. എല്ലാ ദിവസവും 30 മിനിട്ടെങ്കിലും നടക്കുന്നത് ഹൃദ്രോഗത്തെ ചെറുക്കാൻ സഹായിക്കും. ഭക്ഷണത്തിൽ നാരുകൾ ധാരാളം അടങ്ങിയ പഴങ്ങൾ , പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുക. ഭക്ഷണത്തിൽ കറിയുപ്പ് കുറയ്ക്കുക. ശരീരഭാരം അമിതമാകാതെ ശ്രദ്ധിക്കുക. കൊളസ്ട്രോളും പ്രഷറും നിയന്ത്രണ വിധേയമാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here