ജോൺ ഇളമത

ആരും ഭാവി പ്രവചിക്കാതിരിക്കാതിരുന്ന ഒരാണ്ട് നമ്മെ കടന്നുപോയി . 2020 !! ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ നിശബ്ദമായ പ്രതീതി ഉണർത്തി. ഒരു പക്ഷേ. മഹായുദ്ധത്തേക്കാൾ ഭീകരമായി , മാരകമായി, ലക്ഷങ്ങൾ മരണപ്പെട്ടു. ചൈനയിലെ വുഹാനിൽ നിന്നു വീശിയ മാരക വിഷവായു. സുനാമി കണക്കെ ഭൂമിയെ വിഴങ്ങി. ഉപഭൂകണ്ഠങ്ങൾ വിറച്ച്,  ബന്ധങ്ങൾ അറ്റുവീണു. പുതിയ മാനദണ്ഡങ്ങൾ എഴുതപ്പെട്ടു. മുഖം മൂടി ധരിച്ച മുഷ്യർ അവർ അകലം പാലിച്ചു. മരണദൂതൻ എങ്ങും പാഞ്ഞു നടക്കുന്നു. വിറങ്ങലിച്ച മനുഷ്യർ നിസ്സഹായരായി പകച്ചുനിന്നു. ആർക്കാരെ കുറ്റപ്പെടുത്താനാവും ആരാണ് ഉത്തരവാദികളെന്നും ആർക്കുമറിയില്ല.

സാമൂഹ്യ നിയമങ്ങൾ പൊളിച്ചെഴുതപ്പെട്ടു. വിവാഹം, മരണം, ആദ്ധ്യാത്മികം, രാഷ്ട്രീയം ഇവയൊക്കെ പുതിയ മാന ദണ്ഡങ്ങൾതേടി. എന്തിന്, സാമൂഹ്യബന്ധങ്ങൾ തന്നെ ശിഥിലമായി. ഭൂമിയിൽ മനുഷ്യർ അന്യഗ്രഹജീവികളായി. തൊട്ടുകൂടായ്മ നമ്മെ കാണാമറയത്ത് ജീവിക്കാൻ പഠിപ്പിച്ചു. അയിത്തം എവിടെയും!  അയിത്തം ഭൃഷ്ടുകല്പിച്ച് ജാതിവ്യവസ്തകളിലൂടെ വേർതിരിച്ച മതിൽകെട്ടി നിർത്തിയ മനുഷ്യകുലകകത്തെ കൊറോണ എന്ന മഹാമാരി, സോഷ്യലിസ്റ്റ് വ്യവസ്തിതി പഠിപ്പിച്ചു. കുബേരനും, കുചേലനും വെളുത്തവനും, കറുത്തവനും സവർണനും അവർണനും , ഒരേ നീതി എന്ന ന്യായപ്രമാണം നിലവിൽ വന്നു. 
 
ആ മഹാശയം പഠിപ്പിക്കാൻ വേണ്ടി മഹാമാരി ചേരികളിൽ നിന്ന് പുറപ്പെട്ട് കൊട്ടാരങ്ങൾവരെ എത്തി. രാജാക്കന്മാർ വിറച്ചു നിന്നു. അവർ ഒന്നായി പറഞ്ഞു, ഒന്നിച്ചുനിൽക്കൂ! നമ്മൾ ഒന്നാണ്. ഒന്നിച്ചു പൊരുതാം. ഇതുവരെ കേൾക്കാതിരുന്ന വേദാന്തം ! ഖജനാവുകൾ തുറന്ന് രാഷ്ട്ര തലവന്മാർ ശാസ്ത്രലോകത്തിനു മുമ്പിൽ കൈകൂപ്പിനിന്നു. ശാസ്ത്രത്തിന്റെ വിരൽതുമ്പിൽ മഹാമാരി കറങ്ങി. വാക്‌സിൻ ഒന്നൊന്നായി കടന്നു വരുന്നു. ഫൈസർ, മെഡോണ, ജോൺസൺആന്റ് ജോൺസൺ, ആസ്ട്രാസെനികാ, നോവാക്‌സ്, ബയോടെക്, അങ്ങിനെയങ്ങിനെ. ആദ്യത്തെ രണ്ടു വാക്‌സീനുകൾക്ക് അനുമതി. അവ പ്രവർത്തിച്ചുവരുന്നു. എന്താകാം ഫലം, എത്രകാലം കാത്തിരിക്കണം ! . ഇന്നും അനിശ്ചിതത്തിന്റെയും പ്രതീക്ഷയുടെയും നാളുകൾ നീളുന്നു.

പ്രതിസന്ധികളിൽ തളരാതെ ഒരു പുതുവർഷത്തിനുവേണ്ടി, പുതുയുഗത്തിനു വേണ്ടി ശുഭപ്രതീക്ഷകളോടെ കാത്തിരിക്കാം. ചരിത്രത്തിലേക്ക് നോക്കുമ്പോൾ കഴിഞ്ഞുപോയ കുറേകാലങ്ങൾ നമ്മെ വിസ്മയഭരിതരാക്കുന്നു. എത്ര സുനാമികളെയും , മഹാമാരികളെയും മനുഷ്യകുലം അതിജീവിച്ചു. ആദിയിൽ മഹാശൈത്യത്തിലൂടെയും, ശിലായുഗങ്ങളിലൂടെയും കടന്നുവന്ന മനുഷ്യരാശിയുടെ കഥ അത്ഭുതങ്ങളോടെ നമുക്കുമുന്നിൽ മിന്നിമറിയുന്നു. നാം കാലങ്ങളെ അതിജീവിച്ചു. 
 
ബ്ലാക് ഡിസീസ്, സ്പാനിഷ് ഫ്‌ളൂ, ഒടുവിൽ എബോളാ, എയിഡ്‌സ്, സാർസ്, എലിപ്പനി, ഡങ്കിപ്പനി, വെസ്റ്റ്‌നൈൽ വൈറസ്, നിപ തുടങ്ങി നിരവധി പകർച്ചവ്യാധികൾ ! ഇവകൾ മനുഷ്യരാശിയെ വിറപ്പിച്ചു. മരണ കാഹളമൂതി. ആന്റിബയോട്ടിക്, വാക്‌സിൻ എന്നിവ കൊണ്ട് നാം അതിനെയൊക്കെ അതിജീവിച്ചു. ഇന്നും ആ യുദ്ധം തുടരുന്നു. മനുഷ്യനും പ്രകൃതിയുമായി എന്നും തീർത്തും പറയാനാകുമോ ! അതോ മനുഷ്യനും മനുഷ്യനുംമായ് യുദ്ധമോ !

എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരം. മനുഷ്യബുദ്ധിക്കതീതമായ മിസ്ട്രി എന്നു പറയാൻ മാത്രമേ നമുക്കാവൂ. അവിടെ ചോദ്യവും , ഉത്തരവും കെട്ടുപിണയുന്നു. എങ്കിലും നമുക്ക് ശുഭപ്രതീക്ഷകളോടെ കാത്തിരിക്കാം. നല്ല ഒരു പുതുവർഷത്തിനുവേണ്ടി. പ്രതീക്ഷ നമ്മെ ഉൽസാഹഭരിതരാക്കട്ടെ !. ഭീരു പലപ്രാവശ്യം മരിക്കുന്നു. ധീരന്മാർ ഒരിക്കലേ മിരിക്കൂ, എന്ന സോക്രട്ടീസിന്റെ തത്വചിന്ത നമ്മെ പുതിയ നൂറ്റാണ്ടിലേക്ക് കൈപിടിച്ചുയർത്തട്ടെ. ഉത്സാഹഭരിതരാക്കട്ടെ !! പുതുവത്സരാശംസകൾ… ഏവർക്കു

LEAVE A REPLY

Please enter your comment!
Please enter your name here