Poll worker Charise Watson (R), checks voter forms as they stand in line to cast their ballots during the first day of early voting in the US Senate runoffs at the Gwinnett County Fairgrounds, December 14, 2020, in Atlanta, Georgia. - Joe Biden's White House victory was set for formal confirmation Monday by the Electoral College, further closing the door on angry efforts by President Donald Trump to overturn the 2020 US vote. As electors met across all 50 states, often under extra security amid tensions driven by Trump's refusal to concede, the Democratic president-elect urged Americans to "turn the page" on the divisive contest and begin a process of national healing. (Photo by Tami Chappell / AFP) (Photo by TAMI CHAPPELL/AFP via Getty Images)
 
പി.പി. ചെറിയാൻ 
വാഷിംഗ്ടൺ : യു എസ് സെനറ്റിലേക്കും ജോർജിയ സംസ്ഥാനത്തും നടക്കുന്ന റൺ ഓഫ് തെരഞ്ഞെടുപ്പിൽ ഏർലി വോട്ടിംഗ് സമാപിച്ചപ്പോൾ വോട്ടുരേഖപ്പെടുത്തിയവരുടെ എണ്ണത്തിൽ സർവ്വകാല റിക്കാർഡ്. മൂന്ന് മില്യൻ ആളുകൾ ഏർലി വോട്ടിംഗിൽ പങ്കെടുത്തു.
ഡിസംബർ 31 നാണ് ഏർലി വോട്ടിംഗ് സമാപിച്ചത്. ആകെയുള്ള റജിസ്‌ട്രേഡ് വോട്ടർമാരിൽ 38 ശതമാനം ഇതിനകം വോട്ടു രേഖപ്പെടുത്തിക്കഴിഞ്ഞു (3001017).

ഡിസംബർ 5 ന് അമേരിക്കമുഴുവൻ ഉറ്റുനോക്കുന്ന മത്സരമാണ് ഇവിടെ നടക്കുന്നത്. ഇരു പാർട്ടികൾക്കും  അതിനിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. ബൈഡനും കമലാ ഹാരിസും ഭരണം ഏറ്റെടുത്താൽ നിർണായക തീരുമാനങ്ങൾ അംഗീകരിക്കേണ്ടത് സെനറ്റിലാണ്. സെനറ്റിൽ ആർക്ക്  ഭൂരിപക്ഷം ലഭിക്കുമെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാവും.


റിപ്പബ്ലിക്കൻ പാർട്ടിയിലൂടെ നിലവിലുള്ള  രണ്ട് സെനറ്റർമാരാണ് ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികളായി ഇവിടെ മൽസരിക്കുന്നത്. സെനറ്റിൽ ഇതുവരെയുള്ള കക്ഷിനി റിപ്പബ്ലിക്കൻ (50) , ഡമോക്രാറ്റിക് (48) . ജോർജ്ജിയയിയിൽ നടന്ന തെരഞ്ഞെടുപ്പിൽ നിലവിലുള്ള രണ്ടു റിപ്പബ്ലിക്കൻ സെനറ്റർമാരെയും പരാജയപ്പെടുത്താൻ ഡമോക്രാറ്റിക് പാർട്ടിക്ക് കഴിഞ്ഞാൽ തന്നെ കക്ഷിനില 50: 50 എന്ന നിലയിലായിരിക്കും, രണ്ടു സെനറ്റിലും കുറഞ്ഞത് ഒരു സെനറ്റിലെങ്കിലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജയിച്ചാൽ യു എസ്  സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തും മറിച്ചായാൽ ഭൂരിപക്ഷം തീരുമാനിക്കുക വൈസ് പ്രസിഡണ്ടിന്റെ കാസ്റ്റിംഗ് വോട്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here