Governor Phil Murphy holds a Covid-19 press conference on June 9, 2020 (Edwin J. Torres/ NJ Governor’s Office).
പി.പി. ചെറിയാൻ 
 

ന്യൂജേഴ്‌സി : രണ്ടായിരത്തി ഇരുപത്തി ഒന്നിന്റെ ആദ്യദിനം ന്യൂജഴ്‌സിയിൽ 5541 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകിച്ചു. 119 പേർ കോവിഡ് ബാധിച്ച് മരിച്ചതായും ന്യൂജഴ്‌സി ഗവർണർ ഫിൽമർഫി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. തലേദിവസം ലഭിച്ച റിപ്പോർട്ടുകൾ അനുസരിച്ച് ന്യൂജഴ്‌സിയിൽ കോവിഡ് മരണം 19000 പിന്നിട്ടു.

സംസ്ഥാനാടിസ്ഥാനത്തിൽ രോഗവ്യാപന ശരാശരിയിലും ആശുപത്രി പ്രവേശനവും തുടർച്ചയായ രണ്ടാം ദിനവും കുറഞ്ഞു വെന്നതിൽ അല്പം പ്രതീക്ഷനൽകുന്നുവെങ്കിലും മാസ്‌ക് ധരിക്കുന്നതും, കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാത്തതിലും ഇനിയും ശ്രദ്ധിക്കേണ്ടതാണെന്ന് ഗവർണർ പറഞ്ഞു.


2020 ൽ പാൻസമിതിക്കെതിരെ പോരാടിയ സംസ്ഥാനത്തെ ജനങ്ങൾക്ക് ഫസ്റ്റ് റൺസ്‌പോണ്ടേസിനും നന്ദി രേഖപ്പെടുത്തുന്നതായും ഗവർണർ അറിയിച്ചു. ഡിസംബർ അഞ്ചും ആറും തീയ്യതികളിൽ തുടർച്ചയായി വൈറസ് പോസിറ്റീവായവരുടെ എണ്ണം 5000 ത്തിലും കവിഞ്ഞത് ആശങ്കയുയർത്തിയിരുന്നു. പിന്നീട് തുടർച്ചയായി 3000 ത്തിനു താഴെ മാത്രമേ രോഗബാധിതരായവരുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് രോഗബാധിതരുടെ എണ്ണം വർധിച്ചതിന് കാരണം, ക്രിസ്തുമസിനും മറ്റും നിയന്ത്രണങ്ങളിൽ അയവുവരുത്തിയതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു. മാർച്ചിനുശേഷം സംസ്ഥാനത്ത് 7.79 മില്യൻ ടെസ്റ്റ് നടത്തിയതിൽ 482861 പോസിറ്റീവ് കേസുകൾ കണ്ടെത്തിയതായും ഗവർണർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here