എഡിറ്റർ 
 

ലോകം മുഴുവനും കോവിഡ് 19  മഹാമാരിയുടെ പിടിയിലായിട്ട് ഒരു വർഷത്തിലേറെയായി.കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ വിനാശം വിതച്ചത് അമേരിക്കയിലാണെന്ന കാര്യം എല്ലവർക്കുമറിയാം. നമ്മുടെ മാതൃരാജ്യമായ ഇന്ത്യയിലും കോവിഡ് കാര്യമായ വിനാശം വിതച്ചു. ലോകത്തെ101 മില്യൺ അഥവാ 10 കോടിയിലധികം ആളുകളിൽ കോവിഡ് മഹാമാരി ബാധിക്കുകയും 3 മൂന്ന് മില്ല്യൺ (30 ലക്ഷം) ആളുകൾ മരിക്കുകയും ചെയ്തു.
കോവിഡ് മഹാമാരി ലോക ജനതയ്ക്ക് മരണ ഭീഷണിയായി തുടരുമ്പോഴും മാനസിക പിരിമുറുക്കമെന്ന മറ്റൊരു വിപത്തുകൂടി സമ്മാനിക്കുന്നു. കഴിഞ്ഞ ഒരാണ്ടിലേറെയായി കൂട്ടിലടക്കപ്പെട്ട ലോകജനതയ്ക്ക് സഞ്ചാര സ്വാതന്ത്ര്യമുൾപ്പെടെ സാമൂഹിക ഇടപെടലുകൾ, സാമൂഹിക ഒത്തുചേരലുകൾ തുടങ്ങിയവപോലുംയെല്ലാം ഹനിക്കപ്പെട്ട അവസ്ഥയിലാണ്. ഇത് മൂലം പലരും മാനസിക പിരിമുറുക്കത്തിന്റെയും മാനസിക സമ്മർദ്ദത്തിന്റെയും  മനസികാസ്വസ്ത്ഥതകളുടെയും നടുവിലാണ്. സ്കൂളുകളിൽ പോകാൻ കഴിയാതെ കൊട്ടിലടക്കപ്പെട്ടതുപോലെ വീടുകളുടെ അകത്തളങ്ങളിൽ മാത്രം കഴിയുന്ന കുട്ടികൾക്ക് കുട്ടികൾക്ക് അമിത വണ്ണം, മാനസിക സമ്മർദ്ദം, മാനസിക പിരിമുറുക്കം തുടങ്ങിയവ വർധിച്ചുവരികയാണ്. എന്തിനേറെ കുട്ടികളിൽ ആൽമഹത്യ പ്രവണത അടുത്തകാലങ്ങളിൽ ഏറെ  വർധിച്ചു വരുന്നതും നാം കാണുന്നു. 
 
ഇത്തരം മാനസിക-ശാരീരിക ബന്ധനകളിൽ നിന്ന് വിടുതൽ നേടാൻ ഭാരതീയ പൗരാണിക സംസ്കാരത്തിന്റെ ഭാഗമായ യോഗയിലൂടെ സാധിക്കുമെന്നാണ് പ്രമുഖ യോഗ ഗുരുവായ തോമസ് കൂവള്ളൂർ സാക്ഷ്യപ്പെടുത്തുന്നത്. ഹിമലയ സാനുക്കളിൽ ദീർഘായുസോടെ ജീവിച്ചിരുന്ന ഋഷിവര്യന്മാർ പരിശീലിച്ചുപോന്ന മൃതസഞ്ജീവനിയാണ് യോഗ എന്ന ആരോഗ്യ പരിപാലന അഭ്യാസ രീതി. 
 
തോമസ് കൂവള്ളൂർ എന്ന യോഗ ഗുരുവിനെ അറിയാത്തവർ വിരളമാണ്. അമേരിക്കയുടെ സാംസകാരിക- സാമുദായിക-സംഘടന രംഗത്ത് ഒരുപാട് ഇടപെടലുകൾക് നടത്തിവരുന്ന തോമസ് കൂവള്ളൂർ കേരള ടൈംസിയിൽ നാളെ മുതൽ യോഗയിലൂടെ എങ്ങനെ കോവിഡ് മഹാമാരിയുടെ പാർശ്യ ഫലങ്ങളിൽ നിന്ന് അതിജീവിക്കാം എന്ന് വായനക്കാർക്ക് ചില അനുഭവപാഠങ്ങൾ പകർന്നു നൽകുന്നു. നാളെ മുതൽ എല്ലാ ആഴ്ചയിലും കേരള ടൈംസിന്റെ ആരോഗ്യ രംഗത്ത് അദ്ദേഹം എഴുതുന്ന പംക്തി വായിക്കാം. 
 
തോമസ് കൂവള്ളൂരിനെ അറിയാത്തവർക്കായി ഏതാനും കാര്യങ്ങൾ ഇവിടെ കുറിക്കുന്നു:
 
കേരളത്തില്‍ ജനിച്ചു നന്നേ ചെറുപ്പത്തില്‍ ഏഴു വയസ്സുള്ളപ്പോള്‍ത്തന്നെ ഹഠയോഗയില്‍ പ്രാവീണ്യം നേടി. 1988ല്‍ കേരളത്തില്‍ നിന്നും ന്യൂയോര്‍ക്ക് സിറ്റിയില്‍ എത്തി. 1992 മുതല്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ യോങ്കേഴ്‌സില്‍ താമസിക്കുന്നു. 2006 ല്‍ ഇന്‍ഡോ-അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ 54 യോങ്കേഴ്‌സ് ടെറസ്സ് എന്ന സ്ഥാപനം വാങ്ങി യോഗ പഠിപ്പിച്ചു വരുന്നു.

അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ ലോകത്തിലെ അറിയപ്പെടുന്ന നിരവധി യോഗാ ഗുരുക്കന്മാര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവരില്‍ പ്രധാനപ്പെട്ടവരാണ് 121 വയസ്സുവരെ ജീവിച്ചു 2010 ല്‍ സമാധിയടഞ്ഞ സ്വാമി ദുവ. കോവിഡിനെക്കാള്‍ നിരവധി മഹാമാരികളെ യോഗയിലൂടെ അതിജീവിച്ച് മൂന്നു നൂറ്റാണ്ട് ജീവിച്ച 1888-2010 ഐതിഹാസിക പുരുഷന്‍ ആയിരുന്നു സ്വാമി ഭുവ. അദ്ദേഹം 2010 ജൂലൈ 21 ന് സമാധിയടയുന്നതിന് മുന്‍പ് തോമസ് കൂവള്ളൂരുമൊത്ത് കാനഡയ്ക്കു പോയ സംഭവം തോമസ് കൂവള്ളൂര്‍ ഇതിനോടകം എഴുതി പബ്ലിഷ് ചെയ്തിരുന്നു.

യോഗാ ഗുരു ദിലീപ് കുമാര്‍  തങ്കപ്പനും ഏതാനും നാളുകള്‍ ഇന്‍ഡോ അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കുകയുണ്ടായി. ലോക പ്രശസ്തനായ യോഗാചാര്യന്‍ തൻമോയ് ‌ഷോം ഇപ്പോള്‍ തെക്കേ അമേരിക്കയിലെ ചിലിയില് യോഗ പഠിപ്പിക്കുന്നു. അദ്ദേഹവും തോമസ് കൂവള്ളൂരിന്റെ സ്ഥാപനം സന്ദര്‍ശിക്കുകയും യോഗ പഠിപ്പിക്കുകയുമുണ്ടായി.

72 വയസ്സിലേക്ക് കാലെടുത്തു വെയ്ക്കുന്ന തോമസ് കൂവള്ളൂര്‍ ഇന്ന് ലോകത്തില്‍ ജീവിച്ചിരിക്കുന്ന യോഗാ ഗുരുക്കന്മാരില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. 400ലധികം വിവിധ പോസുകളില്‍ പ്രാവീണ്യമുള്ള അദ്ദേഹത്തിന് അമേരിക്കയിലും പുറത്തുമായി അനേകായിരം ശിഷ്യന്മാരുണ്ട്.

യോഗാ അലയന്‍സ് യുഎസ്എയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള experienced rejistread yoga teacher (ERYT500) എന്ന പദവിയും അദ്ദേഹത്തിനുണ്ട്. യോങ്കേഴ്‌സ് പബ്ലിക് സ്‌കൂളുകളില്‍ കുട്ടികളെ യോഗ പഠിപ്പിക്കുന്നതിന്  മുന്‍കാലങ്ങളില്‍ അദ്ദേഹത്തിനെ ക്ഷണിച്ചിരുന്നു. പ്രതിഫലം പോലും പറ്റാതെയാണ് അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നത്. അധ്യാപകര്‍ പറഞ്ഞാലനുസരിക്കാത്ത മുതിര്‍ന്ന കുട്ടികള്‍ വരെ അദ്ദേഹത്തെ കാണുമ്പോള്‍ നമസ്‌തേ എന്ന് പറഞ്ഞ് ബഹുമാനിക്കുമായിരുന്നു. കുട്ടികളില്‍ അച്ചടക്കവും ചിട്ടയും ബഹുമാനവും ഉണ്ടാക്കുന്നതിനും പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനും മാനസികവും ശാരീരികവുമായ മാറ്റം ഉണ്ടാക്കുന്നതിനും യോഗയിലൂടെ സാധിക്കും എന്ന് അദ്ദേഹത്തിന് പൂര്‍ണ്ണ വിശ്വാസമുണ്ട്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here