കുവൈത്ത്‌സിറ്റി : കുവൈത്തില്‍ സ്വകാര്യ ആരോഗ്യ മേഖലയില്‍ കോവിഡ്-19 പിസിആര്‍ പരിശോധനാ നിരക്ക് 30 ദിനാറായി ഏകീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയം ലൈസന്‍സിംഗ് വകുപ്പ് ഡയറക്ടര്‍ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.

പിസിആര്‍ പരിശോധനയുടെ ചെലവ് 30 കുവൈത്തി ദിനാറില്‍ കൂടാന്‍ പാടില്ലെന്ന് കാണിച്ച് ലൈസന്‍സിംഗ് വകുപ്പ് ഡയറക്റ്റര്‍ സ്വകാര്യമേഖല ആശുപത്രികളിലെയും പരിശോധന കേന്ദ്രങ്ങളിലെയും എല്ലാ ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന മെഡിക്കല്‍ ലൈസന്‍സിംഗ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.

ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പിസിആര്‍ പരിശോധനകള്‍ക്ക് നിരക്ക് ഈടാക്കേണ്ടതെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലും കൂടുതല്‍ ഈടാക്കിയാല്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here