ബുദ്ധിശക്തിയും ആരോഗ്യവും ചർമ്മത്തിന് തിളക്കവും നേടാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് വാൽനട്ട്. തലച്ചോറിന്റെ ആകൃതിയുള്ള വാൽനട്ടിന് നമ്മുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ അത്ഭുതകരമായ കഴിവുണ്ട്. മാത്രമല്ല തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും നാഡീവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിറുത്താനും സഹായിക്കും. ഇതിലെ ആന്റി ഓക്സിഡന്റുകൾ കോശങ്ങളുടെ തകരാറുകൾ പരിഹരിക്കുകയും രോഗങ്ങളെ തടയുകയും ചെയ്യും.
മാത്രമല്ല, ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും ചർമ്മത്തിന്റെ ഇലാസ്തികതയും ആകർഷണീയതയും വർദ്ധിപ്പിക്കാനും കഴിവുണ്ട്. ദിവസവും വാൽനട്ട് കഴിച്ചാൽ ചർമ്മത്തിലെ പാടുകൾ അകലും. ചർമത്തിന് തിളക്കം ലഭിക്കുന്നത് വാൽനട്ട് രക്തയോട്ടം മെച്ചപ്പെടുത്തുമ്പോഴാണ് . ദിവസം അഞ്ച് വാൽനട്ട് കഴിക്കുന്നത് ചർമ്മത്തിന്റെ യൗവനം നിലനിറുത്തുകയും ചർമ്മത്തിലെ അണുബാധ , അലർജി, ഫംഗസ് ബാധ എന്നിവയെ അകറ്റുകയും ചെയ്യും. മുടി കരുത്തോടെ വളരാൻ വളരെ ഫലപ്രദമാണിത്. വാൽനട്ടിലുള്ള ബയോട്ടിൻ , പ്രോട്ടീൻ എന്നിവയാണ് മുടിയുടെ കരുത്ത് കൂട്ടി വളർച്ചയ്ക്ക് സഹായിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here