ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നതിനെ സംബന്ധിച്ച് പലർക്കും ആശയക്കുഴപ്പമുണ്ട്. വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്ന് പലരും വിശ്വസിക്കുന്നു. പക്ഷേ, ഭക്ഷണം കഴിക്കുന്നതിനിടയിലോ കഴിച്ചതിനുശേഷമോ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുന്നതായി ചില പഠനങ്ങൾ പറയുന്നു.എന്നാൽ ഒരു ഗ്ലാസിൽ കൂടുതൽ വെള്ളം കുടിക്കാൻ പാടില്ല. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ഉമിനീരിനെ നേർപ്പിക്കുമെങ്കിലും കട്ടിയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മിതമായ അളവിൽ കുടിക്കാവുന്നതാണ്. മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഭക്ഷണത്തോടൊപ്പമോ ശേഷമോ കുടിക്കാതിരിക്കുക.നാരങ്ങാവെള്ളം കുടിക്കുന്നത് ഭക്ഷണത്തിൽനിന്നും കാത്സ്യം, ഇരുമ്പ് എന്നിവ ആഗിരണം ചെയ്യാൻ സഹായിക്കും. ഇഞ്ചിയും പുതിനയിലയും ഇട്ട വെള്ളവും ദഹനത്തെ മെച്ചപ്പെടുത്തും. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നതിലൂടെ മലബന്ധവും തടയാം. തണുത്ത വെള്ളത്തേക്കാൾ ചെറുചൂട് വെള്ളം കുടിക്കുന്നതാകും ദഹനത്തിന് ഉത്തമം.

 

LEAVE A REPLY

Please enter your comment!
Please enter your name here