കൊച്ചി: കൊവിഡ് പ്രതിരോധത്തിന് കേന്ദ്ര ആയുർവേദ ഗവേഷണ മന്ത്രാലയമായ ആയുഷിന് കീഴിലെ സെൻട്രൽ കൗൺസിൽ ഫോർ റിസേർച്ച് ഇൻ ആയുർവേദിക് സയൻസസ് (സി.സി.ആർ.എ.എസ് ) വികസിപ്പിച്ച ആയുഷ് 64 ഗുളിക ധാത്രി ആയുർവേദയിൽ നിർമാണം ആരംഭിച്ചു.

കേരളത്തിൽ നിർമാണാവകാശം നേടിയ ആദ്യ ആയുർവേദ ഔഷധ നിർമാതാക്കളണ് ധാത്രി. ആയുഷ് 64 ന്റെ ആദ്യ ബാച്ച് വിതരണോദ്ഘാടനം ധാത്രി ആയുർവേദ റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. രാജേഷ് കുമാർ, പത്മഭൂഷൺ ജസ്റ്റിസ് കെ.ടി. തോമസിന് നൽകി നിർവഹിച്ചു. ധാത്രി മാനേജിംഗ് ഡയറക്ടർ ഡോ. സജികുമാർ, ബിസിനസ് സ്ട്രാറ്റജി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബിപിൻ ചെറിയാൻ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here