ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ലവ് റ്റു ഷെയര്‍ ഫൗണ്ടേഷന്റെ (Love to Share Foundation America) ആഭിമുഖ്യത്തില്‍ വര്‍ഷംതോറും തുടര്‍ച്ചയായി നടത്തി വരുന്ന ഫ്രീ ഹെല്‍ത്ത് ഫെയര്‍ പതിനൊന്നാം വര്‍ഷമായ ഇത്തവണയും 2023 സെപ്റ്റംബര്‍ 9 ന് ശനിയാഴ്ച്ച രാവിലെ 8 മണി മുതല്‍ 12 മണി വരെ, ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയര്‍ ക്ലിനിക്/ ന്യൂ ലൈഫ് പ്ലാസയില്‍ വെച്ച് (3945, CR 58, മാന്‍വെല്‍, ടെക്‌സാസ് -77578 ) പ്രമുഖ ആശുപത്രികളുടെയും ഫാര്‍മസികളുടെയും മറ്റു ചില മുഖ്യ
സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്.

മെഡിക്കല്‍ പരിശോധനയില്‍, ഇകെജി, തൈറോയിഡ് അള്‍ട്രാസൗണ്ട്, മാമ്മോഗ്രാം (റജിസ്‌ട്രേഷന്‍ മാത്രം), കാഴ്ച, കേള്‍വി, ഡെന്റല്‍ തുടങ്ങി 20 ലേറെ ഇനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ആദ്യമെത്തുന്ന 100 പേര്‍ക്ക് സൗജന്യ ഫ്‌ളൂഷോട്ട് നല്‍കുന്നതാണ്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും ഈ അവസരം
ഉപയോഗിക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 281 402 6585 എന്ന നമ്പറില്‍ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here