ഇടുക്കി.ആഷിന്റെ കളിചിരികൾ തിരികെ കൊണ്ടുവരാൻ സുമനസ്സുകൾ കൂടി കനിയണം*

▪️ ന്യൂമോണിയ ബാധിച്ച് ഇടുക്കി രാജകുമാരി സ്വദേശിയായ ഒൻപതു വയസുകാരൻ ആഷിൻ സിബിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സുമനസ്സുകളുടെ സഹായം കൂടി വേണം. രാജകുമാരി വടക്കേകരയിൽ സിബി അനിത ദമ്പതികളുടെ മകനായ ആഷിൻ പത്തു ദിവസം മുമ്പ് കൂട്ടുകാർക്കൊപ്പം ഓടികളിച്ചിരിക്കെയാണ് പെട്ടെന്ന് പനി വന്നത്. രാജാക്കാട് ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തി.ഇപ്പോൾ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ചികിത്സക്ക് പ്രതിദിനം ഒരു ലക്ഷത്തോളം രൂപ വേണ്ടി വരുന്നുണ്ട് ചികിത്സ നൽകിയാൽ രക്ഷപെടുത്താൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞതായി മാതാവ് അനിത പറഞ്ഞു. മകന്റെ ചികിത്സക്കായി പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കുടുംബം. തുണികടയിൽ ജോലിക്ക് പോയാണ് കുടുംബം മുമ്പോട്ടു പോയിരുന്നത്. സഹായിക്കാൻ മനസുള്ളവർ കുഞ്ഞാ ആഷിനായി സഹായിക്കുക….!രാജകുമാരി യൂണിയൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്..
▪️അക്കൗണ്ട് നമ്പർ :372202010010847
▪️IFSC UBIN:0537225
▪️മൊബൈൽ നമ്പർ :6238988895.

LEAVE A REPLY

Please enter your comment!
Please enter your name here