കൊച്ചി;4th December 2023

ആരോഗ്യം, ശാരീരികക്ഷമത, കമ്മ്യൂണിറ്റി സ്പിരിറ്റ് എന്നിവയുടെ സമന്വയമായ “ഓൾ കേരള സീനിയർ സിറ്റിസൺസ് അത്‌ലറ്റിക് മീറ്റ്-2024”-ന് കൊച്ചി ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. 2024 ജനുവരി 6 ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് സജീവമായ വാർദ്ധക്യം പ്രോത്സാഹിപ്പിക്കുവാൻ ലക്ഷ്യമിട്ടുള്ള ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള 500 മുതിർന്നവരുടെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന മീറ്റിൽ 60 വയസ്സ് മുതൽ ഉള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. അഞ്ച് പ്രായ വിഭാഗങ്ങളായി തിരിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കും 15 ഇനം മത്സരങ്ങൾ ഉണ്ടായിരിക്കും. ആഗോളതലത്തിൽ മലയാളി അസോസിയേഷനുകളുടെ പിന്തുണയുള്ള പ്രവാസി മലയാളികളുടെ (NRK) പങ്കാളിത്തം പരിപാടിയിൽ എടുത്തു പറയേണ്ട ഒന്നാണ്.

മാജിക്സ് (MAGICS) എൻജിഒ-യുടെയും കൊച്ചിൻ കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പരിപാടി തികച്ചും ശ്രദ്ധേയമാണ്. ലോകാരോഗ്യ സംഘടനയുടെ വയോസൗഹൃദ നഗരങ്ങളുടെ പട്ടികയിൽ അംഗമാകുവാൻ തയ്യാറെടുക്കുന്ന വയോജന സൗഹൃദ നഗരമെന്ന നിലയിൽ കൊച്ചി തികച്ചും അഭിമാനാർഹമാണ്. വയോജനങ്ങളുടെ സമഗ്രമായ വികസനത്തെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന കൊച്ചിയുടെ മുന്നോട്ടുള്ള യാത്രയിൽ “ഓൾ കേരള സീനിയർ സിറ്റിസൺസ് അത്‌ലറ്റിക് മീറ്റ്” ഒരു പൊൻതൂവൽ ആകും എന്നതിൽ സംശയമില്ല.

പങ്കുചേരുക, സജീവമായ വാർദ്ധക്യത്തിന്റെ അനുഭവങ്ങളെ തിരിച്ചറിയുക.

അത്ലറ്റിക് മീറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനായി:
(NRI/NRKs) Contact Johns- +91 9074241011,
(India) Contact Asish-+91 9645866437

LEAVE A REPLY

Please enter your comment!
Please enter your name here