ശബരിമലയില്‍ അടിയന്തിര വൈദ്യസഹായത്തിന് സ്പെഷല്‍ റെസ്ക്യു ആംബുലന്‍സ് ഉടനെത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ പമ്പയിലുള്ള ആംബുലന്‍സ് അപ്പാച്ചിമേട്ടിലെത്തിക്കും. അപ്പാച്ചിമേട് മുതല്‍ സന്നിധാനം വരെയുള്ള ഭാഗങ്ങളില്‍ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും എത്തിക്കാനായി ആംബുലന്‍സ് പ്രവര്‍ത്തിക്കും. ആംബുലന്‍സില്‍ അടിയന്തര സഹായത്തിനുള്ള മരുന്നുകളും ഉപകരണങ്ങളും സജ്ജമാണന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശബരിമലയില്‍ വന്‍ തിരക്കാണ്. അതിനിടെ ദേവസ്വംബോര്‍ഡിന്റെ ആംബുലന്‍സ് തകരാറിലായെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ ഇടപെടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here