കിഴക്കമ്പലം: വൈസ് മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് 10 യൂണിറ്റും, കറുകപ്പിള്ളിൽ ഫൌണ്ടേഷനും, കിഴക്കമ്പലം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി മർത്ത മറിയം വനിത സമാജവുമായി സഹകരിച്ചു ഏപ്രിൽ 6 ന് ശനിയാഴ്ച (ഇന്ന് ) രാവിലെ  7.00 മണി മുതൽ വൈകീട്ട് 7.00 മണി വരെ പള്ളി യങ്കണത്തിൽ സ്ഥാനാർബുധ രോഗ നിർണയ ക്യാമ്പ് (വിദഗ്ധ ഡോക്ടർസ് ന്റെ മേൽ നോട്ടത്തിൽ)  നടത്തപ്പെട്ടു. എറണാകുളം പ്രവർത്തിക്കുന്ന മാജിക്സ് എൻ ജി ഒ യുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തപ്പെട്ടത്.

ബഹു. പള്ളി വികാരിമാരുടെ സാന്നിധ്യത്തിൽ  പ്വൈസ് മെൻ മുൻ RD.സന്തോഷ്‌ ജോർജ് രാവിലെ 8 മണിക്ക് ഉദ്ഘാടനം നിർവഹിച്ചു. 42-ഓളം സ്ത്രീജനങ്ങളുടെ സ്ഥാനാർബുധ രോഗ നിർണയം പ്രസ്തുത ക്യാമ്പിൽ നടത്തപ്പെട്ടു. തികച്ചും പാർശ്വ ഫലങ്ങളില്ലാത്തതും, മിതമായ ചിലവിൽ നടത്താവുന്നതുമായ ഈ ടെസ്റ്റ്‌ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ന്റെ സഹായത്തോടെയാണ് സാധ്യമാകുന്നത്. ആയതിനാൽ തന്നെ തികച്ചും കൃത്യമായ ഒരു റിസൾട്ട് ലഭിക്കുന്ന ഒരു നിർണ്ണയ രീതിയാണ് ഇത്.

തികച്ചും നൂതനമായ പ്രസ്തുത സാങ്കേതിക വിദ്യ പൊതു ജനങ്ങളിലേക്ക് എത്തിച്ചത് കറുകപ്പിള്ളിൽ ഫൌണ്ടേഷൻ എം ഡി ശ്രീ പോൾ കറുകപ്പിള്ളിയും അതോടൊപ്പം മാജിക്സ്  എൻ ജി ഒ യുടെ എം ഡി ഡോക്ടർ പ്രവീൺ ജി പൈയും ചേർന്നാണ്. ഇത്തരമൊരു അവസരം ഒരുക്കിയ വൈസ് മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് 10 ക്ലബ്‌ മെമ്പറും കറുകപ്പിള്ളിൽ ഫൌണ്ടേഷൻ ന്റെ മാനേജിങ് ഡയറക്ടറുമായ പോൾ കറുകപ്പിള്ളിയോടും, ഡോക്ടർ പ്രവീൺ ജി പൈയോടും, ഒപ്പം മറ്റു ഡോക്ടർമാരായ ഡോക്ടർ ഷാരോൺ അന്ന തോമസിനോടും, ഡോക്ടർ അഖിലയോടും, മറ്റു സ്റ്റാഫിനോടും വൈസ് മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് 10 ന്റെ ഡി ജി ശ്രീ ജോയ് ജോൺ നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here