നമ്മൾ എന്ത് കഴിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ ചർമവും. ആവശ്യമായ പോഷകം ലഭിച്ചില്ലെങ്കിൽ വേഗത്തിൽ ആരോഗ്യവും ഭംഗിയും നഷ്‌ടപ്പെടും . നമ്മുടെ നിത്യഭക്ഷണത്തിൽ ചില വിഭവങ്ങൾ ഉൾപ്പെടുത്തിയാൽ ആരോഗ്യമുള്ള ചർമം ലഭിക്കും.അയല, മത്തി, കോര ( കിളി മീൻ) ,തുടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകൾക്ക് ചർമ ആരോഗ്യത്തിനും പുതിയ കോശങ്ങൾ ഉത്‌പാദിപ്പിക്കാനും കഴിയും. വിറ്റാമിൻ ഇ, സി എന്നിവയടങ്ങിയ അവാക്കാഡോ, വിറ്റാമിൻ സി അടങ്ങിയ തക്കാളി എന്നിവയും കൂടാതെ ഗ്രീൻ ടീ, മധുരകിഴങ്ങ്, ബ്രൊക്കോളി, ഡാർക്ക് ചോക്ളേറ്റ്, ചുവന്ന മുന്തിരി, സോയ തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യമുള്ള ചർമം നേടാൻ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here