വീട്ടുവളപ്പിലും പറമ്പിലും എല്ലാം കാണപ്പെടുന്ന ഔഷധ സസ്യമാണ് ചിറ്റമൃത് .നട്ടുവൈദ്യത്തിൽ ചിറ്റമൃതിന്റെ സ്ഥാനം ഒഴിച്ചുകൂടാനാകാത്തതാണ്. ടൈപ്പ് 2 പ്രമേഹ രോഗത്തിന് മികച്ച ഔഷധം. ഇത് അരച്ച് നീരെടുത്ത് തേനിൽ ചേർത്തോ ഉണക്കി പൊടിച്ചോ ദിവസവും കഴിക്കുക.പ്രമേഹത്തിന് മാത്രമല്ല വൃക്കരോഗങ്ങളും മഞ്ഞപ്പിത്തം പോലുളള കരൾരോഗങ്ങളും രക്തവാതവും ശമിക്കും.ഡെങ്കിപ്പനി, സ്വൈൻ ഫ്ളൂ, മലേറിയ മുതലായവയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ചിറ്റമൃതിനു കഴിയും.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ അത്ഭുതകരമായ കഴിവുണ്ട്. ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള ചിറ്റമൃത്, ചുമ, ജലദോഷം, ടോൺസിലൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾ അകറ്റുന്നു. ചിറ്റമൃതിന്റെ തണ്ടും വേരും, ശ്വാസംമുട്ടിന് ശമനം നല്‌കും.

LEAVE A REPLY

Please enter your comment!
Please enter your name here