ഡെറാഡൂൺ: അമിതമായ വിളവെടുപ്പ് കാരണം ലോകത്തിൽ ഏറ്റവുമധികം വിലയുള‌ള ഫംഗസിന്റെ കാര്യം കുഴപ്പത്തിലായിരിക്കുകയാണ്. ലൈംഗിക ബലഹീനതയകറ്റാൻ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ‘ഒഫിയോകോർഡിസെപ്‌സ് സിനെൻസിസ്’ എന്ന ഹിമാലയൻ വയാഗ്രക്കാണ് ഇങ്ങനെ വംശനാശം സംഭവിക്കാവുന്ന ഇനങ്ങളുടെ ചുവന്ന പട്ടികയിൽ എത്തേണ്ടിവന്നത്. കിലോയ്ക്ക് 20 ലക്ഷത്തോളം വില വരുന്ന ഇവക്ക് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ (IUCN) തയ്യാറാക്കുന്ന വിവിധ പട്ടികകളിൽ വംശനാശ സാധ്യതയുള‌ള പട്ടികയിലാണ് ഇടം പിടിച്ചിക്കുന്നത്. കമ്പിളിപുഴുവിന്റെ ആകൃതിയിൽ വളരുന്ന ഫംഗസിന് കാറ്റർപില്ലർ ഫംഗസ് എന്നും വിളിപേരുണ്ട്.

ജുലായ് 9ന് പുറത്തിറക്കിയ പട്ടികയിലാണ് ഈ പുതിയ വിവരം. നിവലിൽ ലോകമാകമാനം ഹിമാലയൻ വയാഗ്രക്ക് ആവശ്യക്കാർ ഏറെയുണ്ട്.ഹിമാലയ മലനിരകളിൽ വളരുന്ന ഇവ കൂടുതൽ കാണപ്പെടുന്നത് ഉത്തരാഖണ്ഡിലാണ്. ചൈന, ടിബറ്റ്, ഭൂട്ടാൻ,നേപ്പാൾ എന്നിവിടങ്ങളിലും ഈ ഫംഗസ് ഉണ്ട്. ടിബറ്റിലും ചൈനയിലും ഇവ നൂറ്റാണ്ടുകളായി പരമ്പരാഗത ഔഷധമായി ഉപയോഗിച്ച് പോരുന്നുണ്ട്.കഴിഞ്ഞ 15 വർഷത്തിനിടെ 30ശതമാനം കുറവാണ് ഹിമാലയൻ വയാഗ്രയുടെ ഉത്പാദനത്തിൽ ഉണ്ടായിരിക്കുന്നതെന്ന് ഐ യു സി എൻ രേഖപ്പെടുത്തുന്നു.

ഉത്തരാഖണ്ഡിലെ ഗ്രാമീണരാണ് സാധാരണ ഇവ വിളവെടുക്കാറ് ഇനിമുതൽ ഇവ ശേഖരിക്കുന്ന പ്രക്രിയയിൽ ശക്തമായ നിയന്ത്രണമുണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.ചുവന്നപട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ ഗ്രാമീണരുടെ പ്രധാന വരുമാന മാർഗത്തിന് ഇനി മുതൽ വിഷമം നേരിടും. ഫംഗസിന്റെ ശരിയായ പരിപാലനത്തിന് സർക്കാർ വേണ്ട നടപടികൾ കൈക്കൊള‌ളാനാണ് ഹിമാലയൻ വയാഗ്രയെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ഐ യു സി എന്റെ ഇന്ത്യയിലെ പ്രതിനിധി വിവേക് സക്‌സേന അഭിപ്രായപ്പെട്ടു. പ്രാദേശിക വിപണിയിൽ 10 ലക്ഷം രൂപക്കും ചൈന ഉൾപ്പടെ അന്താരാഷ്ട്ര വിപണിയിൽ 20 ലക്ഷം രൂപ വരെയുമാണ് ഫംഗസിന് വില. ഹിമാലയൻ വയാഗ്രയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും കേന്ദ്രങ്ങൾ തുടങ്ങി രേഖപ്പെടുത്തുമെന്ന് പിത്തോർഗർഗ്ഡി എഫ് ഒ വിനയ് ഭാർഗവ് പറഞ്ഞു.

ഐ യു സി എൻ പുറത്തിറക്കിയ പട്ടികയിൽ 120,372 ആകെ സ്‌പീഷീസുകളിൽ 32,441 എണ്ണം വംശനാശം നേരിടുകയാണ്. ആകെയുള‌ളവയുടെ മൂന്നിലൊന്ന് വരുമിത്. മഡഗാസ്‌കറിലെ ഏതാണ്ട് 98 ശതമാനം ജീവിവർഗങ്ങളും വംശനാശം നേരിടുന്നവയാണെന്ന കണ്ടെത്തലും പുതിയ പട്ടികയിലൂടെ പുറത്തുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here