![image](https://i0.wp.com/keralatimes.com/wp-content/uploads/2016/02/image.jpg?resize=607%2C643&ssl=1)
ഡല്‍ഹി: കശ്മീരിലെ സിയാച്ചിനിലുണ്ടായ ഹിമാപാതത്തെ തുടര്‍ന്ന് കാണാതാവുകയും ആറുദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം ജീവനോടെ കണ്ടെത്തുകയും ചെയ്ത ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. വെന്റിലേറ്ററില്‍ കഴിയുന്ന ഹനുമന്തപ്പ കോമയിലാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു.
രക്തസമ്മര്‍ദ്ദം ക്രമാതീതമായി താഴ്ന്നിരിക്കുകയാണ്. ന്യൂമോണിയ ബാധിച്ചിട്ടുള്ളതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഹനുമന്തപ്പയുടെ വൃക്കകളുടേയും കരളിന്റേയും പ്രവര്‍ത്തനം തകരാറിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നുണ്ട്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു