ഒരു ദിവസം ഫെയ്സ്ബുക്ക് അപ്ഡേറ്റ് ചെയ്യുകയും വാട്ട്സാപ്പ് സന്ദേശങ്ങൾ വായിക്കുകയും ചെറിയ തോതിൽ ഇന്റർനെറ്റ് സർഫ് ചെയ്യുകയും മാത്രമാണോ നിങ്ങളുടെ ആവശ്യം. നിങ്ങൾക്കായി കുഞ്ഞൻ ഇന്റർനെറ്റ് പായ്ക്കുമായി ബിഎസ്എൻഎൽ. നാലു രൂപയ്ക്ക് 20 എംബിയുടെ പുതിയ ഡേറ്റാ ഓഫർ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നു. ഒരു ദിവസമാണ് പായ്ക്കിന്റെ കാലാവധി. വളരെ ചെറിയ ഡേറ്റ ഉപയോഗമുള്ളവരെ ലക്ഷ്യമിട്ടാണ് ഈ പുതിയ പായ്ക്ക് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.

സ്മാർട്ട് ഫോൺ ഇതര മൊബൈൽ ഫോണുകളിൽ ഡേറ്റ ഉപയോഗിക്കുന്നവരെയാണു പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. സ്മാർട്ട് ഫോണുകളിലും പെട്ടെന്ന് ഒരാവശ്യത്തിന് ഒന്നു ഇന്റർനെറ്റിൽ കറങ്ങാൻ ഈ പായ്ക്ക് ഉപകരിക്കും. 13 മുതൽ നിലവിൽ വരുന്ന പുതിയ പ്ലാൻ റിവിഷനിൽ ഈ ഓഫർ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലു രൂപയുടെ കൂടെ സർക്കിൾ അടിസ്ഥാനത്തിൽ മൂന്നു രൂപ വരെ കൂട്ടാമെന്ന ഓപ്ഷൻ നൽകിയാണ് ബിഎസ്എൻഎൽ പ്ലാൻ‍ ഓരോ സർക്കിളിനും നൽകിയത്. കേരളം നാലു രൂപയ്ക്കു തന്നെ ഓഫർ നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here