മെല്‍ബണ്‍ > ഭൂമിയില്‍നിന്ന് 25 കോടി പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള നൂറുകണക്കിന് ആകാശഗംഗകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സൌരയൂഥം ഉള്‍ക്കൊള്ളുന്ന ക്ഷീരപഥത്തിന്റെ മറവില്‍ ആയതിനാല്‍ ഇത്രനാളും കണ്ടെത്താനാകാതെ കിടക്കുകയായിരുന്നു ഇവ. ക്ഷീരപഥത്തിലെ ഭൂഗുരുത്വാകര്‍ഷണ ബലത്തിനുള്ള അസ്വാഭാവികത വിശദീകരിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നു കരുതുന്നു. 883 ആകാശഗംഗകളാണ് കണ്ടെത്തിയത്.

കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ പാര്‍കേഴ്സ് റേഡിയോ ടെലിസ്കോപ് ഉപയോഗിച്ച് വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ആകാശഗംഗകളെ കണ്ടെത്തിയത്. ശതകോടിയില്‍പ്പരം നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒരു ആകാശഗംഗ.

 

LEAVE A REPLY

Please enter your comment!
Please enter your name here