കൊച്ചി: കൊല്‍ക്കൊത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിംഗേതര ധനകാര്യസ്ഥാപനമായ (എന്‍ബിഎഫ്‌സി) മാഗ്മ ഫിന്‍കോര്‍പ്‌ 2016 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ 20% വളര്‍ച്ച ലക്ഷ്യമിടുന്നു.

കേരളത്തിലെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച കമ്പനി വാഹന, ഭവന വായ്‌പകളിലും യൂസ്‌ഡ്‌ വാഹനങ്ങള്‍ക്കുള്ള വായ്‌പയായ സുവിധയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നതെന്ന്‌ മാഗ്മ ഫിന്‍കോര്‍പ്‌ വൈസ്‌ പ്രസിഡന്റ്‌ ദ്രുബഷിഷ്‌ ഭട്ടാചാര്യ പറഞ്ഞു. “സംസ്ഥാനത്ത്‌ ഞങ്ങള്‍ക്ക്‌ ശക്തമായ സാന്നിധ്യവും ഉപഭോക്തൃ ബന്ധവുമുണ്ട്‌.

വാഹന വായ്‌പകള്‍ക്ക്‌ കമ്പനി നല്‍കുന്ന പ്രാധാന്യം തുടരും. അതേസമയം ഗ്രാമീണ, അര്‍ധഗ്രാമീണ വിപണികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനം ഗുണം ചെയ്യുമെന്നും ഞങ്ങള്‍ വിശ്വാസിക്കുന്നു,” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ 482 കോടി രൂപയുടെ വായ്‌പകള്‍ മാഗ്മ നല്‍കിയിട്ടുണ്ട്‌.

മാഗ്മയ്‌ക്ക്‌ കേരളത്തില്‍ കോഴിക്കോട്‌, കൊച്ചി, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്‌, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലെ 10 ശാഖകളിലായി 400 ജീവനക്കാരുണ്ട്‌.

അസറ്റ്‌ ഫിനാന്‍സ്‌ കമ്പനിയെന്ന നിലയില്‍ റിസര്‍വ്‌ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള നിക്ഷേപം സ്വീകരിക്കാത്ത ബാങ്കിംഗേതര ധനകാര്യ സ്ഥാപനമാണ്‌ മാഗ്മ ഫിന്‍കോര്‍പ്‌. രണ്ട്‌ ദശാബ്ദം മുമ്പ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ബോംബെ സ്‌റ്റോക്‌ എക്‌സ്‌ചേഞ്ചിലും നാഷണല്‍ സ്‌റ്റോക്‌ എക്‌സ്‌ചേഞ്ചിലും ലിസ്‌റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. www.magma.co.in

LEAVE A REPLY

Please enter your comment!
Please enter your name here