പ്രണയം വാക്കുകളിൽ ഒതുക്കാനുള്ളതല്ല,പാടി തന്നെ തീർക്കണം എന്നു വിശ്വസിക്കുന്നവർ പാടി ആഘോഷിച്ച വർഷമായിരുന്നു 2015. വർഷങ്ങൾക്കു ശേഷം മലയാളത്തിൽ ധാരാളം നല്ല പ്രണയ ഗാനങ്ങൾ പുറത്തിറങ്ങിയ വർഷം

പ്രണയസ്വപ്നങ്ങളും കാത്തിരിപ്പിന്റെ വിരഹവുമെല്ലാം നിറഞ്ഞ ഈ ഗാനങ്ങളിൽ നിന്നു മികച്ച പത്തു ഗാനങ്ങൾ തിരഞ്ഞെടുക്കുകയാണ്. ഈ പ്രണയദിനത്തിൽ ഈ ഗാനങ്ങളിൽ നിന്നു ഏറ്റവും പ്രിയ ഗാനം അവതരിപ്പിക്കുന്നത് കാവ്യാ മാധവനാണ്. എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയിലെ കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനമാണ് കാവ്യയുടെ ഇഷ്ടഗാനം.

കാവ്യയുടെ ഇഷ്ടം

കാത്തിരുന്നു കാത്തിരുന്നു (എന്നു നിന്റെ മൊയ്തീൻ

‘ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ മൊയ്തീൻ കാഞ്ചനമാലയ്ക്കുള്ളതാണ്. ഇതു മൊയ്തീൻ കാഞ്ചനമാലയ്ക്കു നൽകുന്ന വാക്കാണ്. വാക്കാണ് ഏറ്റവും വലിയ സത്യം.’ മൊയ്തീന്റെ വാക്കിന്റെ കരുത്തിൽ കാഞ്ചനമാല കാത്തിരിക്കുകയാണ്; എതിർപ്പുകളുടെ മഞ്ഞുരുകുന്നതുംകാത്ത്

തങ്ങളുടെ പ്രണയം ആരെയും മുറിവേൽപ്പിക്കാത്ത കാലത്തെങ്കിലും ഒരുമിക്കാനുള്ള കാത്തിരിപ്പ്. കാലം കടന്നുപോവുകയാണ്. അനശ്വര പ്രണയത്തിന്റെ സാക്ഷിയായ ഇരുവഴിഞ്ഞിപ്പുഴ പോലും തളരാൻ തുടങ്ങിയിരിക്കുന്നു. മഴയുടെ കരുത്തുകുറയുന്നു. എങ്കിലും ഉള്ളിൽനീറിപ്പുകയുന്ന പ്രണയത്തിന്റെ കരുത്തുമായി മൊയ്തീനെ കാത്തിരിക്കുന്ന കാഞ്ചനയുടെ നെടുവീർപ്പുകളാണ് എം. ജയചന്ദ്രന്റെ ഈണത്തിൽ ശ്രേയഘോഷാൽ അനശ്വരമാക്കിയ ഈ ഗാനം.

കാവ്യ തിരഞ്ഞെടുത്ത മറ്റു ഗാനങ്ങൾ

2.മലരേ മലരേ (പ്രേമം)

ഹേമന്തമെൻ കൈക്കുമ്പിളിൽ (കോഹിനൂർ) ആ ഒരുത്തി അവൾ ഒരുത്തി (അനാർക്കലി) മലർവാക കൊമ്പത്ത് (എന്നും എപ്പോഴും) നീലാമ്പലിൻ ചേലോടെയെൻ ( ഒരു വടക്കൻ സെൽഫി) നിലാക്കുടമേ നിലാക്കുടമേ (ചിറകൊടിഞ്ഞ കിനാവുകൾ) കണ്ണോണ്ട് മിണ്ടണ് ( എന്നു നിന്റെ മൊയ്തീൻ) ഹൃദയത്തിൻ നിറമായ് (100 ഡേയ്സ് ഓഫ് ലവ്) അമ്പാഴം തണലിട്ട (ഒരു സെക്കൻഡ് ക്ലാസ് യാത്ര)

LEAVE A REPLY

Please enter your comment!
Please enter your name here