റഷ്യ: 122 കാരറ്റുള്ള 1.5 ദശലക്ഷം ഡോളര്‍ വില വരുന്ന ഭീമന്‍ വജ്രം കണ്ടെത്തി. റഷ്യയിലെ ഏറ്റവും വലിയ വജ്രഖനന കേന്ദ്രമായ അല്‍റോസയാണ് ഗോള്‍ഫ് പന്തിനോളം വലിപ്പമുള്ള വജ്രം കണ്ടെത്തിയിരിക്കുന്നത്.
31.28mm X 30.00mm X 28.57mm അളവുകളുള്ള അഷ്ടമുഖ ആകൃതിയാണ് വജ്രത്തിന്റേത്. ഇളംമഞ്ഞ നിറമുള്ള സുതാര്യമായ വജ്രത്തിന് ഏകദേശം 1.5 ദശലക്ഷം ഡോളര്‍ വിലവരുമെന്നാണ് കണക്കുകൂട്ടല്‍.
ഇതാദ്യമായല്ല അല്‌റോസ ഭീമന്‍ വജ്രം കണ്ടെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം 50 മുതല്‍ 138 വരെ കാരറ്റ് വരുന്ന വജ്രങ്ങള്‍ അല്‍റോസ കണ്ടെത്തിയിരുന്നു. 2014-ല്‍ 47.5 കാരറ്റുള്ള വജ്രം അല്‍റോസ 1.8 മില്യണ്‍ ഡോളറിനാണ് ന്യൂയോര്‍ക്കില്‍ വില്‍പന നടത്തിയത്.
ലോകത്ത് ഏറ്റവുമധികം വജ്രഖനനം നടക്കുന്നത് റഷ്യയിലാണ്. റഷ്യയിലെ വജ്രഖനനത്തിന്റെ കണക്കെടുക്കുകയാണെങ്കില്‍ 95% വജ്രവും ഖനനം ചെയ്യുന്നത് അല്‍റോസാണ്. ലോകത്താകമാനം ഖനനം ചെയ്യുന്ന വജ്രത്തില്‍ 25%വും അല്‍റോസിന്റേതാണ്.
2015 നവംബറില്‍ ബോട്ട്‌സ്വാന വജ്ര ഖനന കേന്ദ്രത്തില്‍ നിന്നും 1,111 കാരറ്റുള്ള വജ്രം കണ്ടെത്തിയിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ വജ്രം എന്നാണ് അന്ന് അതിനെ വിശേഷിപ്പിച്ചത്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ വജ്രം കണ്ടെത്തിയത് 1905-ലാണ്. 3,106 കാരറ്റുള്ള വജ്രത്തിന് ഒരു ടെന്നീസ് പന്തിന്റെ വലിപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here