സ്വന്തം ലേഖകൻ

ന്യൂ ഡൽഹി : പ്രവാസികളുട ഇരട്ട നികുതി ഒഴിവാക്കിക്കൊണ്ടുള്ള ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഈ ബജറ്റിലൂടെ ലക്ഷ്യം കാണുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന നിരവധി മലയാളികൾക്ക് ഇതിന്റെ ഫലം ലഭിക്കും.
വ്യക്തമായ രാഷ്ട്രീയ സന്ദേശം നൽകുന്നതാണ് ബജറ്റെന്നാണ് പരക്കേ ഉയർന്നത്. പശ്ചിമ ബംഗാൾ, കേരളം, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണ് ബജറ്റ് പ്രഖ്യാപനമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. രവീന്ദ്രനാഥ ടാഗോറിന്റെയും പ്രായോഗിക തലത്തിൽ ഭരണം മുന്നോട്ടു കൊണ്ടുപോകാനുള്ള രാഷ്ട്രീയമാണ് ബജറ്റിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്നാണ് ആരോപണം.

ലാഭത്തിൽ നിൽക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനത്തിനെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
കേരളത്തിൽ ദേശീയാ പാതാവികസനത്തിന് അടക്കം കോടികളുടെ 65,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അടിസ്ഥാന വികസനത്തിന് കേരളത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.
മധുര-കൊല്ലം ദേശീയപാതാ വികസനത്തിനായി ബജറ്റിൽ കോടികൾ വകയിരുത്തിയതും കേരളത്തിൽ തെരഞ്ഞെടുപ്പിനു മുന്നോടിയ
കിഫ്ബിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ എതിർപ്പുകൾ പ്രതീക്ഷിച്ചിരുന്ന കേരള സർക്കാറിന് ആശ്വാസം നൽകുന്നതായിരുന്നു ബജറ്റ്. കിഫ്ബിയെകുറിച്ചൊന്നും കേന്ദ്രബജറ്റിൽ ഒന്നുമുണ്ടായിരുന്നില്ല.

കേന്ദ്രബജറ്റ് പൊതുമേഖലയെ വിറ്റു തുലയ്ക്കുന്നതാണെന്നും അതിനാൽ ബജറ്റ് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

വികസനത്തിന് വേണ്ടി കിഫ്ബിയിൽ നിന്നും വായ്പയെടുക്കുമ്പോൾ അതിനെതിരെ കുരയ്ക്കുന്നവർ, കേന്ദ്രസർക്കാർ വായ്പയെടുക്കുമ്പോൾ മൗനം പാലിക്കുകയാണെന്ന് കേരള ധനമന്ത്രി ഡോ തോമസ് ഐസക് ആരോപിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച
ദേശീയ പാതാവികസനം നടക്കണമെങ്കിൽ ദേശീയപാതാ അതോറിറ്റി വായ്പയെടുക്കണം.
കേന്ദ്രസർക്കാർ കേരളത്തിന് വാരിക്കോരി കൊടുത്തു എന്നു പ്രചരിപ്പിക്കുന്നവർ അസത്യം പ്രചരിപ്പിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

മാജിക് ബജറ്റാണ് കേന്ദ്രമന്ത്രി അവതരിപ്പിച്ചതെന്നായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ പ്രതികരണം. പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യുന്ന ബജറ്റാണിത്. എൻ ആർ ഐ കൾക്ക് കമ്പനികൾ തുടങ്ങാനുള്ള നൂലാമാലകൾ ഒഴിവാക്കാൻ ബജറ്റിൽ നിർദ്ദേശം കൊണ്ടുവന്നത് മലയാളികൾക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നും നിരവധി കേന്ദ്രമന്ത്രിമാരുണ്ടായിരുന്ന കാലത്തുപോലും ലഭിക്കാത്ത പരിഗണനയാണ് കേരളത്തിന് ഈ ബജറ്റിലൂടെ ലഭിച്ചിരിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ അഭിപ്രായപ്പെട്ടു. കണ്ണിൽ പൊടിയിടാനുള്ള ബജറ്റ് നിർദ്ദേശങ്ങളാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്നായിരുന്നു എറണാകുളം എം പി ഹൈബി ഈഡന്റെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here