മൈക്രോസോഫ്റ്റിന്റെ പുതിയ വിന്‍ഡോസ് 10 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുന്നു. ‘ലൂമിയ 650’ എന്ന് പേരിട്ടിട്ടുള്ള ഫോണ്‍ ഫിബ്രവരി 18 മുതല്‍ യൂറോപ്പില്‍ വില്‍പ്പനയ്‌ക്കെത്തും. ഏതാണ്ട് 13,500 രൂപ (199 ഡോളര്‍) ആണ് വില.
അഞ്ചിഞ്ച് അമോലെഡ് ക്ലിയര്‍ബ്ലാക്ക് എച്ച്ഡി ഡിസ്‌പ്ലെയുള്ള ഫോണിന്റെ സ്‌ക്രീന്‍ റിസല്യൂഷന്‍ 720 X 1280 പിക്‌സല്‍സ് ആണ്. 1.3 ജിഎച്ച്‌സെഡ് ക്വാഡ്-കോര്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 212 പ്രൊസസര്‍ കരുത്തു പകരുന്ന ഫോണില്‍ 1ജിബി റാം ഉണ്ട്.

16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണിന്റെ സ്‌റ്റോറേജ് മൈക്രോഎസ്ഡി കാര്‍ഡിന്റെ സഹായത്തോടെ 200 ജിബി വരെ ഉയര്‍ത്താന്‍ കഴിയും. ഡ്യുവല്‍ സിം ഫോണാണിത്.
എല്‍ഇഡി ഫ് ളാഷോടുകൂടിയ 8എംബി പിന്‍ ക്യാമറയും 5എംപി മുന്‍ക്യാമറയുമാണ് ലൂമിയ 650ല്‍ ഉള്ളത്. കണക്ടിവിറ്റിക്ക് 2ജി, 3ജി, 4ജി എല്‍ടിഇ, ബ്ലൂടൂത്ത്, എന്‍എഫ്‌സി, വൈഫൈ, ജിപിഎസ് സങ്കേതങ്ങളുണ്ട്. 2000 എംഎഎച്ച് ബാറ്ററി ഊര്‍ജം പകരുന്ന ഫോണിന് 122 ഗ്രാം ഭാരമുണ്ട്.

പത്തുലക്ഷത്തിലേറെ ഉപകരണങ്ങളിലേക്ക് വിന്‍ഡോസ് 10 എത്തിക്കുന്ന നീക്കത്തില്‍ മറ്റൊരു ചുവടുവെപ്പാണ് ലൂമിയ 650 എന്ന് മൈക്രോസോഫ്റ്റ് അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറഞ്ഞു. അതിനുള്ള ശ്രമത്തില്‍ ഫോണുകളാകും നിര്‍ണായക പങ്ക് വഹിക്കുകയെന്നും ബ്ലോഗ് പറയുന്നു. image (1)

LEAVE A REPLY

Please enter your comment!
Please enter your name here