ഷിക്കാഗോ: ഷിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ 18 വയ­സ്സിനും 35 വയ­സ്സിനുമിട­യ്ക്കുള്ള വനി­ത­കള്‍ക്കായി ബ്യൂട്ടി പേജന്റ് സംഘ­ടി­പ്പി­ക്കു­ന്നു. ഏപ്രില്‍ 2-ന് സീറോ മല­ബാര്‍ കത്തീ­ഡ്രല്‍ ഹാ­ളില്‍ വച്ചു നട­ക്കുന്ന ഈ വനിതാ “ടാലന്റ് ഷോ’യില്‍ വിജ­യി­ക്കുന്ന സ്ത്രീക്ക് “വനി­താ­രത്‌നം 2016′ കിരീ­ടവും, ടാനിയ ബോട്ടിക് സ്‌പോണ്‍സര്‍ ചെയ്യുന്ന 500 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭി­ക്കും.

കൂടു­തല്‍ വിവ­ര­ങ്ങള്‍ ഷിക്കാഗോ മല­യാളി അസോ­സി­യേ­ഷന്റെ വെബ്‌സൈ­റ്റായ chicagomalayaleeassociation.org-ല്‍ നിന്നും ലഭി­ക്കു­ന്ന­താ­ണ്. തങ്ങ­ളുടെ ആത്മ­വി­ശ്വാ­സവും കഴിവും തെളി­യി­ക്കു­ന്ന­തി­നുള്ള വ്യത്യസ്ത റൗണ്ടു­കള്‍ ഈ ടാലന്റ് ഷോയില്‍ ഉണ്ടാ­യി­രി­ക്കും. രജി­സ്റ്റര്‍ ചെയ്യാ­വാ­നുള്ള അവാ­സാന തീയതി 2016 മാര്‍ച്ച് 20 ആണ്. രജി­സ്റ്റര്‍ ചെയ്യാ­നാ­ഗ്ര­ഹി­ക്കു­ന്ന­വര്‍ ജിതേഷ് ചുങ്ക­ത്തിന്റെ (ഫോണ്‍ 224 522 9157) പക്കല്‍ പേര് നല്‍കേ­ണ്ട­താ­ണ്. ജിമ്മി കണി­യാലി അറി­യി­ച്ച­താ­ണി­ത്.getNewsImages (3)

LEAVE A REPLY

Please enter your comment!
Please enter your name here