വലിയ കമ്പനികള്‍ തങ്ങളുടെ ഏറ്റവും മുന്തിയ സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന വേദിയാണ് സ്‌പെയിനില്‍ വര്‍ഷാവര്‍ഷം നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്. ഈ വര്‍ഷത്തെ കോണ്‍ഗ്രസ് വേദിയിലാണ് സാംസങ് ഗാലക്‌സി എസ്7 ഉം എല്‍ജി ജി5 ഉം പുറത്തിറങ്ങിയത്.
ആഗോളമൊബൈല്‍ വിപണിയില്‍ അഞ്ചാംസ്ഥാനത്തുള്ള ചൈനീസ് കമ്പനി ഷവോമിയുടെ എംഐ5 പുറത്തിറങ്ങിയതും മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ തന്നെ. ആദ്യമായാണ് ഷവോമി യൂറോപ്പില്‍ ഒരു ഫോണ്‍ അവതരണച്ചടങ്ങ് നടത്തുന്നത്.

ഹാര്‍ഡ്‌വേര്‍ മികവിലും ഡിസ്‌പ്ലേ അഴകിലും ഗാലക്‌സി എസ്7, എല്‍ജി ജി5 എന്നിവയോട് കിടപിടിക്കുന്ന ഫോണാണ് എംഐ5 എന്ന് നിസ്സംശയം പറയാം.
1920X1080 പിക്‌സല്‍ റിസൊല്യൂഷനുള്ള 5.15 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. സ്‌ക്രീനിന് താഴെയായി ഫിംഗര്‍ പ്രിന്റ് റീഡറോടുകൂടിയ ഹോംബട്ടനുമുണ്ട്. ഷവോമിയുടെ ഒരു ഫോണില്‍ ഹോം ബട്ടന്‍ എത്തുന്നത് ആദ്യമായാണ്.

ഗ്ലാസിന്റെയോ സെറാമിക്കിന്റെയോ ബാക്ക് കവര്‍ ഉപയോക്താവിന്റെ ഇഷ്ടം പോലെ തിരഞ്ഞെടുക്കാം. സെറാമിക്ക് ബാക്ക് കവറിന് വില അല്പം കൂടുതല്‍ നല്‍കേണ്ടിവരും.
2.1 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള സ്‌നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 820 ചിപ്‌സെറ്റ്, അഡ്രിമനാ 530 ജിപിയു, മൂന്ന് ജിബി/നാല് ജിബി റാം, 32 ജിബി/64 ജിബി/128 ജിബി ഇന്റേണല്‍ സ്്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍.
16 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും നാല് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഫോണിലുണ്ട്. പ്രകാശം കുറഞ്ഞയിടങ്ങളില്‍ നിന്നുപോലും മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന ‘ഫോര്‍-ആക്‌സിസ്’ ഒപ്റ്റിക്കല്‍ സ്‌റ്റെബിലൈസേഷനോടു കൂടിയ പിന്‍ക്യാമറയാണ് എംഐ5 ലുള്ളത്.

ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയോടുകൂടിയ 3,000 എംഎഎച്ച് ബാറ്റിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ മൊത്തം ഭാരം 129 ഗ്രാം.
ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എംഐ 5 ല്‍ ഷവോമിയുടെ സ്വന്തം എംഐയുഐ7 യൂസര്‍ ഇന്റര്‍ഫേസുമുണ്ട്.

32 ജിബി ഇന്റേണല്‍ സ്്‌റ്റോറേജുളള എംഐ 5 ഫോണിന് 305 ഡോളറും (20,976 രൂപ) 120 ജിബി സ്‌റ്റോറേജ് വേരിയന്റിന് 354 ഡോളറുമാണ് (24,346 രൂപ) വില.
സാംസങ് ഗാലക്‌സി എസ് 7നേക്കാള്‍ അമ്പത് ശതമാനവും ആപ്പിള്‍ ഐഫോണ്‍ 6എസിനേക്കാള്‍ 60 ശതമാനവും വിലക്കുറവുണ്ട് ഷവോമിയുടെ ഈ ഹൈ-എന്‍ഡ് ഫോണിന് എന്നര്‍ഥം. മാര്‍ച്ച് ഒന്ന് മുതല്‍ ചൈനീസ് വിപണിയില്‍ എംഐ5 വില്പന തുടങ്ങും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഫോണ്‍ ഇന്ത്യയിലുമെത്തുംimage (16)image (2)image (1)

LEAVE A REPLY

Please enter your comment!
Please enter your name here