ഒരു ഉദ്യോഗാര്‍ത്ഥി ഫ്‌ളിപ്കാര്‍ട്ടില്‍ തനിക്കൊരു ജോലിക്കു ശ്രമിച്ചത് സൈറ്റില്‍ സ്വയം പ്രൊഡക്ട് ആയി ചിത്രീകരിച്ച് പേജ് സൃഷ്ടിച്ചാണ്. ഇങ്ങനെ ഫ്‌ളിപ്കാര്‍ട്ടിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിച്ച ആകാശ് നീരജ് മിറ്റല്‍ ആളു മോശക്കാരനൊന്നുമല്ല: ഐഐടിയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ ആളാണ്. കൂടാതെ ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍ക്കാനും വച്ചിട്ടുണ്ട് (http://bit.ly/1VRNJsI). തന്റെ വിദ്യാഭ്യാസ യോഗ്യതകളും, പൊക്കവും ഭാരവും അടക്കം പേജില്‍ രേഖപ്പെടുത്തിയ മിറ്റല്‍ തന്റെ ‘വില’യായി ചോദിച്ചത് 27,60,200 രൂപയാണ്.

പക്ഷേ, മിറ്റലിന്റെ ഈ അതി ബുദ്ധി ഫ്‌ളിപ്കാര്‍ട്ടിനു പിടിച്ചില്ല എന്നാണു മനസിലാകുന്നത്. അവര്‍ പേജു നീക്കം ചെയ്താണ് പ്രതികരിച്ചത്. കൂടാതെ തനിക്കൊരു ഇന്റര്‍വ്യൂ കോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നു ലഭിച്ചില്ല എന്നു സമ്മതിച്ച മിറ്റല്‍ പറയുന്നത് തന്റെ ഈ നീക്കം ആരുടെയെങ്കിലുമൊക്കെ മുഖത്ത് ചിരി പടര്‍ത്തിയേക്കാമെന്നാണ്.

Track.in (bit.ly/1Y3Hdk1) BGR തുടങ്ങിയ സൈറ്റുകളാണ് മിറ്റലിന്റെ വേറിട്ട പരിശ്രമത്തിന്റെ കഥ പുറത്തു കൊണ്ടു വന്നിരിക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ടിനു 27 ലക്ഷം രൂപ ശമ്പളം നല്‍കി ഒരു പ്രോഡക്ട് മാനേജരെ വേണ്ടാത്തതു കൊണ്ടാകാം മിറ്റലിന്റെ പരിശ്രമം ഫലം കാണാതെ പോയത്. അല്ലെങ്കില്‍ ഇത്തരം ഒരു കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ താത്പര്യമില്ലാത്തതു കൊണ്ടുമാകാം എന്നാണ് ട്രാക്.ഇന്‍ ഇതേപ്പറ്റി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here