ലണ്ടൻ∙ ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് പാസ്‌വേഡിനു പകരം സെൽഫി മതിയെങ്കിൽ എത്ര സൗകര്യമായേനെ. സെൽഫിയുഗത്തിനു ചേരുന്ന ഇത്തരമൊരു വിദ്യ ഓൺലൈൻ വ്യാപാരശാലയായ ആമസോൺ വൈകാതെ അവതരിപ്പിക്കുമെന്നാണു സൂചന.

പുതിയ സംവിധാനത്തിന് അവർ പേറ്റന്റ് തേടിയിട്ടുണ്ട്. കൂട്ടുകാരോടൊപ്പം നിൽക്കുമ്പോൾ രഹസ്യമായി പാസ്‌വേഡ് അടിക്കുന്നതിന്റെ ബുദ്ധിമുട്ടു കൂടി കണക്കിലെടുത്താണത്രേ സെൽഫി. ഏതു ജനക്കൂട്ടത്തിലായാലും സെൽഫി എടുക്കാൻ പ്രയാസമില്ലല്ലോ.ഓൺലൈൻ ഇടപാടിന് ഉപയോക്താവിന്റെ ഫോട്ടോ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാനുള്ള വിദ്യ നേരത്തേതന്നെ ആമസോൺ പരീക്ഷിച്ചിരുന്നു. എന്നാൽ മറ്റാരുടെയെങ്കിലും ഫോട്ടോ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുള്ളതിനാൽ സുരക്ഷിതത്വം കുറവ്.

സെൽഫി രീതിയിൽ രണ്ടു ചിത്രങ്ങളാണു വേണ്ടത്. ഒരു സാധാരണ സെൽഫിയും തല ചരിച്ചോ കണ്ണിറുക്കിയോ പുഞ്ചിരിച്ചോ ഉള്ള ഒരു ‘ആക്‌ഷൻ’ സെൽഫിയും.ക്രെഡിറ്റ് കാർഡ് കമ്പനിയായ മാസ്റ്റർകാർഡ് സമാനമായൊരു വിദ്യ ഇപ്പോൾ യുഎസിലും നെതർലാൻഡ്സിലും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here