In this citizen journalism image made on a mobile phone and provided by Shaam News Network, anti-Syrian President Bashar Assad Kurds-Syrian protesters, wave their Kurdish and Syrian flag at centre as they march during a demonstration against the Syrian regime, at the Kurds-Syrian village of Amouda, in Kamishli province, Syria, on Friday, Sept. 30, 2011. Syrian security forces opened fire on protesters Friday as thousands rallied across the country to call for the downfall of President Bashar Assad's regime, activists said. (AP Photo/Shaam News Network) EDITORIAL USE ONLY, NO SALES, THE ASSOCIATED PRESS IS UNABLE TO INDEPENDENTLY VERIFY THE AUTHENTICITY, CONTENT, LOCATION OR DATE OF THIS HANDOUT PHOTO

സിറിയയില്‍ കുര്‍ദുകള്‍ സ്വയംഭരണം പ്രഖ്യാപിച്ചു. വടക്കന്‍ സിറിയയിലെ മൂന്നു പ്രവിശ്യകള്‍ ചേര്‍ത്താണ് കുര്‍ദുകള്‍ സ്വയംഭരണം പ്രഖ്യാപിച്ചത്. എന്നാല്‍ കുര്‍ദുകളുടെ നടപടി സിറിയന്‍ ഗവണ്‍മെന്‍റും വിമതരും തള്ളി.

വടക്കന്‍ സിറിയയില്‍ കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള ജസീറ, കൊബാനി, അഫ്രീന്‍ പ്രവിശ്യകളിലാണ് കുര്‍ദുകള്‍ സ്വയംഭരണം പ്രഖ്യാപിച്ചത്. കുര്‍ദുകളുടെ രാഷ്ട്രീയവിഭാഗമായ ഡമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. ഈ മേഖലകളിലെ കുര്‍ദ് ഇതര ജനവിഭാഗങ്ങളും സ്വയംഭരണ പ്രഖ്യാപനത്തെ പിന്തുണയ്ക്കുന്നതായി കുര്‍ദ് നേതാക്കാള്‍ അവകാശപ്പെട്ടു. അതേസമയം കുര്‍ദുകളുടെ സ്വയംഭരണ പ്രഖ്യാപനത്തെ തള്ളിക്കൊണ്ട് സിറിയന്‍ ഗവണ്‍മെന്‍റും വിമതരും രംഗത്തെത്തി.

ഭരണഘടനാവിരുദ്ധവും വിലയില്ലാത്തതുമെന്നാണ് സിറിയന്‍ വിദേശകാര്യമന്ത്രാലയം പുതിയ നീക്കത്തെ വിശേഷിപ്പിച്ചത്. സിറിയയിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണ് കുര്‍ദുകളുടെ നീക്കമെന്ന് സിറിയന്‍ ഗവണ്‍മെന്‍റിനെതിരെ പോരാടുന്ന ദേശീയ സഖ്യവും നിലപാടെടുത്തു. സിറിയയില്‍ അസദ് ഭരണകൂടത്തിനും ഇസ്്ലാമിക് സ്റ്റേറ്റിനുമെതിരായ പോരാട്ടത്തില്‍ കുര്‍ദുകള്‍ക്ക് അമേരിക്കയുടെ പിന്തുണ ലഭിക്കുന്നുണ്ട്.

ചരിത്രം തകര്‍ക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്നവരാണ് വിദ്യാര്‍ഥികളെന്ന് പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷ്. ​സമൂഹത്തില്‍ മാറ്റങ്ങൾക്ക് ചാലകശക്തിയാകുന്ന വിദ്യാര്‍ഥികളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര ചലചിത്രോല്‍സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here