പതിനാലാമത്തെ  കേരളനിയമ സഭയുടെ ആദ്യ മന്ത്രി സഭാ സമ്മേളനത്തില്‍ രണ്ടു മന്ത്രിമാരായി നികേഷ് കുമാറും വീണാ ജോര്‍ജും ഉണ്ടാകുമോ?. ഇ എം എസ്സ് മന്ത്രി സഭയില്‍ ജൊസഫ് മുണ്ടശേരിയൊക്കെ മന്ത്രി ആയതല്ലേ. ഒരു 57 ലെ മന്ത്രിസഭ വീണ്ടും ഉണ്ടാകുമോ? 
ഒരു മാധ്യമ പ്രവര്‍ത്തകന്റെ   ആഗ്രഹമായി വായനക്കാര്‍ കരുതിയാല്‍ മതി. മാധ്യമ പ്രവര്‍ത്തകര്‍ക്കും കേരളത്തിലെര്‍ സാംസ്‌കാരിക പ്രവര്ത്തകര്ക്കും അഭിമാനമായി രണ്ടു സ്ഥാനാര്‍ഥികള്‍. എം.വി.നികേഷ് കുമാറും, വീണാ ജോര്‍ജും, അഴീക്കോട് മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി നികേഷ് എത്തുമ്പോള്‍ എതിരാളി നിസ്സാരക്കാരനല്ല. ലീഗിലെ കെ എം ഷാജി ആണ്. ആരനമുലയില്‍ പാര്ട്ടി ചിഹ്നത്തിലാണ് വീണാ ജോര്‍ജു മത്സരിക്കുന്നത്. എതിരാളി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ശിവദാസന്‍ നായരും. ബി.ജെ.പി യുടെ എം ടി രേമേഷ് ഒന്നാം റൌണ്ട് പ്രചരണം തുടങ്ങികഴിയുകയും ചെയ്തു. 
മുന് മന്ത്രിയും സി എം പി നേതാവുമായിരുന്ന എം വി രാഘവന്റെ മകന്‍ ഇടതന്മാരോടൊപ്പം എങ്ങനെ കൂടി എന്നൊക്കെ പറയുന്നവരോട് നികേഷിനു വ്യക്തമായ രാഷ്ട്രീയം മുന്‍പോട്ടു വയ്ക്കാനുണ്ട്. ഏഷ്യാനെറ്റില്‍ രിപ്പൊര്‍ട്ടറായി തുടക്കം കുറിച്ച നികേഷ് ഇന്ത്യാവിഷന്റെ നെടുംതൂണായിരിന്നു. പിന്നീട് റിപ്പോട്ടര്‍ ചാനലിന്റെ അമരത്ത് എത്തി. ഇന്ത്യന്‍ പ്രസിടന്റിന്റെ റാം നാഥ്  ഗോയങ്ക അവാര്‍ഡു ഉള്‍പ്പെടെ നിരവധി  പുരസ്‌കാരങ്ങള്‍ നികേഷ് കുമാറിനെ തേടിയെത്തിയിട്ടുണ്ട്. ചെറുപ്പം മുതല്‍ എം വി രാഘവന്റെ രാഷ്ട്രീയം കണ്ടു വളര്‍ന്ന നികേഷ് കുമാറും, കഴിഞ്ഞ 20 വര്ഷമായി  രാഷ്ട്രീയക്കാരുടെയും തന്ത്രങ്ങളും കുതന്ത്രങ്ങളും കണ്ടു വന്ന നികേഷ് കുമാറും ഒന്ന് തന്നെ ആണ്. ഇതിന്റെ ആകെ  തുകയാകും തെരഞ്ഞെടുപ്പു ഗോദയിലെ നികേഷിന്റെ തന്ത്രവും എന്നതില്‍ സംശയമില്ല .
റിപ്പോര്‍ട്ടര്‍ ചാനലിലെ തന്നെ മാധ്യമ പ്രവര്‍ത്തക ആയ വീണാ ജോര്ജിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ ഭര്ത്താവ് ജോര്‍ജു ജോസഫിന്റെ ആശീര്‍വാദമുണ്ട്. ഓര്‍ത്തഡോക്‌സ് സഭയുടെ സെക്രട്ടറി കൂടിയാണ് ജൊസഫ്. ചുരുക്കത്തില്‍ സഭയുടെ ഒരു സ്ഥാനാര്‍ഥി കൂടി ആകും വീണാ ജോര്‍ജ്  ഇന്ത്യാവിഷന്‍ ചാനലിന്റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി പ്രവര്ത്തനം ആരംഭിച്ച വീണ ജോര്‍ജ്ജ് കൈരളി ടി.വി., മനോരമ ന്യൂസ് ചാനലുകളില്‍ വാര്‍ത്ത അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ ദൃശ്യ മാദ്ധ്യമ രംഗത്ത് വാര്‍ത്ത അവതരണത്തിലും വിശകലനത്തിലും വ്യത്യസ്ത മാനങ്ങള്‍ നല്‍കിയ വ്യക്തിയാണു. 
പത്തനംതിട്ട കുമ്പഴവടക്കിലാണു വീണ ജോര്‍ജ്ജ് ജനിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി. മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ് 2011ലെ മികച്ച ടെലിവിഷന്‍ അവതരണത്തിനുള്ള പുരസ്‌കാരം, ഏഷ്യവിഷന്‍ വാര്‍ത്താ വിശകലനത്തിനുള്ള പുരസ്‌കാരം, മികച്ച വാര്‍ത്താ അവതരണത്തിനുള്ള 2010ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, നീലേശ്വരം സുരേന്ദ്രന്‍ സ്മാരക പുരസ്‌ക്കാരം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുരസ്‌ക്കാരം, മികച്ച വാര്‍ത്താവതാരക ഏഷ്യാനെറ്റ് ലേഖകനായിരുന്ന സുരേന്ദ്രന് നീലേശ്വരത്തിന്റെ സ്മരണയ്ക്കായി നീലേശ്വരം സുരേന്ദ്രന് സ്മാരകസമിതി ഏര്‌പ്പെടുത്തിയ പുരസ്‌ക്കാരം തുടങ്ങി മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 
എന്ത് കൊണ്ടും ശ്രേദ്ധ്യയമായ മണ്ഡലമാണ് ആറന്മുള. യു പി എ സര്‍ക്കാരിന്റെ വിമാനത്താവള പദ്ധതി കൊണ്ട് ഏറെ ശ്രേദ്ധ നേടിയ മണ്ഡലമാണ് ആറന്മുള. പല തവണ എല് ഡി എഫിനെ തുണച്ച മണ്ഡലം കൂടിയാണ് ആറന്മുള. അതുകൊണ്ട് തന്നെ വീണാ ജോര്‍ജിന് പ്രതീക്ഷകള്‍ ഏറെ ആണ്. രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പ് എന്നതിലുപരി രാഷ്ട്രീയം കൊണ്ടും ശ്രെദ്ധിക്കാന്‍ സാധ്യത ഉള്ള മണ്ഡലങ്ങളാണ് അഴീക്കോടും ആറന്മുളയും …
മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് എം.വി. നികേഷ്‌കുമാര്‍. 
മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ്‌കുമാര്‍. മാധ്യമപ്രവര്‍ത്തകനായല്ല, രാഷ്ട്രീയ പ്രവര്‍ത്തനം നേരിട്ട് നടത്തണമെന്ന് മനസാക്ഷി പറഞ്ഞതുകൊണ്ടാണ് താന്‍ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത്. 
 മാധ്യമപ്രവര്‍ത്തനത്തിന് വിരാമമിട്ടാണ് താന്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതെന്നും അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായ നികേഷ്‌കുമാര്‍ വ്യക്തമാക്കി. വടകരയില്‍ സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

LEAVE A REPLY

Please enter your comment!
Please enter your name here