ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ പുതിയ അമരക്കാരനായി ചുമതലയേല്‍ക്കുവാന്‍ എത്തിയ അഭി.ഡോ.ഐസക് മാര്‍ ഫീലക്‌സിനോക്‌സ് തിരുമേനിക്ക് ഹൃദ്യമായ വരവേല്‍പ്. ഏപ്രില്‍ മുതല്‍ ഭദ്രാസനാധിപനായി സ്ഥാനമേല്‍ക്കുന്ന അഭി.ഫീലക്‌സിനോസ് തിരുമേനിക്ക് ഭദ്രാസനാസ്ഥാനമായ സീനായ് സെന്ററില്‍ അഭി.ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡോഷ്യസ് തിരുമേനിയുടെ നേതൃത്വത്തില്‍ വൈദീകരും ആത്മായ പ്രതിനിധികളും ചേര്‍ന്ന് സ്വീകരണം നല്‍കി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് കെന്നഡി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ തിരുമേനിയെ ഭദ്രാസന സെക്രട്ടറി റവ.ബിനോയ് ജെ. മാത്യു, പ്രോഗ്രാം മാനേജര്‍ റവ.ഫിലിപ്പ് വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കുകയും തുടര്‍ന്ന് ഭദ്രാസന ആസ്ഥാനത്തെ ഹ്രസ്വമായ സ്വീകരണ ചടങ്ങില്‍ നോര്‍ത്ത്-ഈസ്റ്റ്, സൗത്ത്-ഈസ്റ്റ് റീജയണലുകളിലെ വൈദീകരും, ഭദ്രാസന കൗണ്‍സില്‍, അസംബ്ലി അംഗങ്ങളും പങ്കെടുത്തു. ഇരുപത്തിയഞ്ചു വര്‍ഷത്തിലധികമായി നിലകൊള്ളുന്ന നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ പുതിയ ഇടയന് സര്‍വ്വവിധ ആശംസകളും പ്രാര്‍ത്ഥകളും നേര്‍ന്നുകൊള്ളുന്നു.
ഭദ്രാസന മീഡിയ കമ്മറ്റിക്കുവേണ്ടി സഖറയി കോശി അറിയിച്ചതാണിത്.
വാര്‍ത്ത അയച്ചത്: ബെന്നി പരിമണം

LEAVE A REPLY

Please enter your comment!
Please enter your name here