ഭാവിയിൽ സ്‌മാർട്ഫോൺ നിങ്ങളുടെ പാസ്പോർട്ടുമാവും. കടലാസിലുള്ള പാസ്പോർട്ടിനു പകരം സ്മാർട്ഫോണിൽ പാസ്പോർട്ട് ഉൾപ്പെടുത്തുന്ന സാങ്കേതികവിദ്യയുമായി മുന്നോട്ടുപോവുകയാണെന്ന് ഡെ ലാ റ്യൂ എന്ന കമ്പനി അറിയിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ പാസ്പോർട്ട് അച്ചടിക്കുന്ന കമ്പനിയാണിത്.

ബ്രിട്ടനിൽ കറൻസി നോട്ടും ഈ സ്ഥാപനം അച്ചടിക്കുന്നുണ്ട്. വിമാനത്താവളത്തിൽ പാസ്പോർട്ടിനു പകരം സ്മാർട്ഫോൺ കാണിച്ചാൽ നടപടിക്രമങ്ങൾ വളരെ വേഗം തീർക്കാനാവുന്ന സംവിധാനമാണ് പണിപ്പുരയിൽ. യുഎസിലെ മയാമി, അറ്റ്ലാന്റ വിമാനത്താവളങ്ങളിൽ ഈ സംവിധാനം പരീക്ഷിച്ചുനോക്കിയിട്ടുണ്ട്.

കടലാസ്‌രഹിത പാസ്പോർട്ട് എന്നത് ശൈശവദിശയിലാണെന്നും അതു യാഥാർഥ്യമാവാൻ കുറച്ചുകാലമെങ്കിലും എടുക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here