ബിഗ് ബോസ് റിയാലിറ്രി ഷോയിലെ വിജയിയും നർത്തകിയുമായ ദിൽഷ പ്രസന്നൻ നായികയാവുന്നു. അനൂപ് മേനോൻ നായകനാവുന്ന ഒാ… സിൻഡ്രല്ല എന്ന ചിത്രത്തിൽ ദിൽഷ ആണ് നായിക. ദിൽഷയുടെ വെളളിത്തിര അരങ്ങേറ്റമാണ്.കാണാകൺമണി എന്ന സീരിയലൂടെയാണ് ദിൽഷ അഭിനയരംഗത്തേക്ക് എത്തുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ദിൽഷയ്ക്ക് ഏറെ ആരാധകരാണ് . റെണോലസ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഒാ… സിൻഡ്രല്ല അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ ആണ് നിർമ്മാണം. അജുവർഗീസ് ആണ് മറ്റൊരു പ്രധാന താരം. ദിൽഷയുടെ ചിത്രവുമായി ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മഹാദേവൻ തമ്പി ഛായാഗ്രഹണം നിർവഹിക്കുന്നു. എൻ.എം. ബാദുഷ, സയൻ ശ്രീകാന്ത് തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.
Now we are available on both Android and Ios.