ദില്ലി: അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷയ്ക്കായി പുതിയ സംവിധാനവുമായി ടെലികോം മന്ത്രാലയം. രാജ്യത്ത് ഇനി വില്‍ക്കാന്‍ പോകുന്ന എല്ലാ മൊബൈല്‍ഫോണുകളിലും അപകട സ്വിച്ച് കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അപകടസാധ്യതാ ഘട്ടങ്ങളില്‍ മൊബൈല്‍ ഫോണുകളിലെ ഈ സ്വിച്ചില്‍ വിരലമര്‍ത്തിയാല്‍ ഉപയോക്താക്കള്‍ക്ക് അടിയന്തര സഹായം ഉടന്‍ ലഭ്യമാക്കുന്ന തരത്തിലാണ് സ്വിച്ചിന്റെ നിര്‍മാണം.

2018 ജനുവരി ഒന്നുമുതല്‍ വിപണിയില്‍ ഇറങ്ങുന്ന എല്ലാ ഫോണുകള്‍ക്കും അപകട സ്വിച്ച് ഉണ്ടായിരിക്കണമെന്നും ഇത് പരിശോധിച്ച് ഉറപ്പുവരുത്തുമെന്നും ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഈ സ്വിച്ച് മുഖ്യമായും ലക്ഷ്യം വെക്കുന്നത് സ്ത്രീകളുടെ സുരക്ഷയാണ്. സ്ത്രീകള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ അവര്‍ക്ക് ഈ സുരക്ഷാ ബട്ടണ്‍ ഉപയോഗിച്ച് സഹായം അഭ്യര്‍ത്ഥിക്കാനാകും. 2017 ജനുവരിയില്‍ സ്ത്രീകള്‍ക്ക് സഹായം ലഭിക്കുന്ന രീതിയില്‍ ബട്ടണ്‍ മൊബൈല്‍ഫോണുകളില്‍ വയ്ക്കും.

അപകട സ്വിച്ചിന് പുറമെ ജിപിഎസ് സംവിധാനവും എല്ലാ മൊബൈല്‍ഫോണുകളിലും ഉണ്ടാകും. നിലവില്‍ സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമാണ് ജിപിഎസ് സംവിധാനമുള്ളത്. മൊബൈല്‍ഫോണിലെ അഞ്ച് എന്ന നമ്പര്‍ കീയോ, ഒമ്പതാം നമ്പറോ ആയിരിക്കും അപകട ബട്ടണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here