റോയൽ എൻഫീൽഡ് ബൈക്കുകളുടെ ജനപ്രീതി ഓരോ വർഷം തോറും കൂടിക്കൂടി വരികയാണ്. ബുള്ളറ്റും, ക്ലാസിക്കും, തണ്ടർബേർഡും തുടങ്ങി ബുള്ളറ്റിന്റെ ഓരോ മോഡലുകൾക്കും ഇന്ത്യയിൽ ആരാധകർ ഏറെയാണ്. മിഡിൽ വെയിറ്റ് ടൂറർ ക്യാറ്റഗറിയിലെ ഇന്ത്യൻ ബൈക്ക് വസന്തം ബുള്ളറ്റിനെ തകർക്കാൻ കാവസാക്കി പുതിയൊരു ബൈക്കുമായി എത്തുന്നു.

രാജ്യാന്തര വിപണിയിൽ വിൽപ്പനയിലുള്ള കാവസാക്കി എസ്ട്രെല (ബിജെ 250) എന്ന മോഡലിനെയാണ് കമ്പനി ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങുന്നത്. ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ കാവസാക്കി ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എസ്ട്രെല ഇന്ത്യയിലെത്തും എന്നുതന്നെയാണു കരുതുന്നത്. പഴയ തലമുറ ബൈക്കുകളെ ഓർമിപ്പിക്കുന്ന ക്ലാസിക് ലുക്കാണ് എസ്ട്രെലയ്ക്ക്

250 സിസി കപ്പാസിറ്റിയുള്ള സിംഗിൾ സിലിണ്ടർ നാല് സ്ട്രോക്ക് ഓഎച്ച്‌വി, എയർകൂൾഡ്, ഫ്യൂവൻ ഇഞ്ചക്ഷൻ എൻജിനാണ് ബൈക്കിന്. 7500 ആർപിഎമ്മിൽ 17.1 ബിഎച്ച്പി കരുത്തും 5000 ആർപിഎമ്മിൽ 18 എൻഎം ടോർക്കുമുണ്ട് ബൈക്കിന്. ഏകദേശം രണ്ട് ലക്ഷം രൂപയാണു പ്രതീക്ഷിത വില. 1992 മുതൽ ജപ്പാൻ വിപണിയില്‍ നിലവിലുള്ള ബൈക്കാണ് എസ്ട്രെല. 1994 മുതൽ 1999 വരെ ജർമനിയിലും എസ്ട്രെല വിൽപ്പനയ്ക്കെത്തിയിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here