കോട്ടയം∙ ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിലെ കെണികളിൽ വീഴുന്നവരുടെ എണ്ണത്തിൽ വർധന. വ്യാജൻമാരുടെയും സ്വന്തം സൃഹൃത്തുക്കളുടെയും പെരുമാറ്റ ദൂഷ്യത്തിനിരയായതിൽ കൂടുതലും സ്ത്രീകളാണ്, 40 വയസിന് താഴെ പ്രായമുള്ളവർ. സംസ്ഥാന പോലീസ് ഹൈടെക് സെൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അധ്യാപികയു‌ടേതെന്ന വ്യാജേന നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച വിദ്യാർഥിയും അടുത്ത ബന്ധുവായ സ്ത്രീയെ വ്യാജ അക്കൗണ്ട് വഴി അശ്ലീലം പറഞ്ഞ യുവാവും ഭാര്യയോടുള്ള വാശി തീർക്കാൻ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തവരുമെല്ലാം ഉൾപ്പെടുന്നു.

ഹൈ‌ടെക് സെല്ലിന്റെ കണക്കനുസരിച്ച് ഫേസ്ബുക്ക് വഴിയും മറ്റ് സോഷ്യൽ മീഡിയകൾ വഴിയും തട്ടിപ്പിനിരയായതായി കഴിഞ്ഞവർഷം പരാതിപ്പെ‌ട്ടത് 323 പേരാണ്. ഇതിൽ ഇരുന്നൂറിലധികം പേരും സ്ത്രീകൾ. മുൻവർഷം 290 പരാതികളാണ് ലഭിച്ചത്. ഈ വർഷം ഇതുവരെ 150 പരാതികൾ ലഭിച്ചിട്ടുണ്ട്. ഫോൺ വഴി ശല്യം െചയ്യുന്നതായുള്ള പരാതികളാണ് നേരത്തെ കുടുതലായി ഉണ്ടായിരുന്നതെങ്കിൽ അത്തരം സംഭവങ്ങൾ താരതമ്യേന കുറഞ്ഞുവരുന്നു. ‌2574 പരാതികളാണ് 2010ൽ ലഭിച്ചത്. കഴിഞ്ഞവർഷം ഇത് 393 എണ്ണമായി കുറഞ്ഞു.

ഫെയ്സ്‌ബുക്ക് വഴി വ്യക്തിഹത്യ നടത്തിയ‌െന്ന പരാതിയാണ് കൂടുതലായും ലഭിക്കുന്നതെന്ന് ഹൈടെക്സെൽ അധികൃതർ മനോരമ ഓൺലൈനിനോട് പറഞ്ഞു. മറ്റുള്ളവരു‌െട ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കുന്നതായും നിരവധി പരാതികൾ ലഭിക്കുന്നു. അനാവശ്യ കമന്റുകളും, അശ്ലീല കമന്റുകളും എഴുതിയതായുള്ള പരാതികളുമുണ്ട്. പരാതി നൽകുന്നവർ പിന്നീട് പിൻവാങ്ങുന്നത് അന്വേഷണത്തെ ബാധിക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here