ബ്രിട്ടണില്‍ അടുത്തയാഴ്ച ഫൈസറിന്റെ കൊറോണ വൈറസ് വാക്‌സിന്‍ വിതരണം ചെയ്യാനിരിക്കെ പ്രതികരണവുമായി അമേരിക്ക. അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഫൈസറിന്റെ കൊറോണ വാക്‌സിന്‍ കൃത്യവും സൂക്ഷ്മവുമായി പരിശോധിക്കുന്നതു പോലെ ബ്രിട്ടന്റെ ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന വിമര്‍ശനവുമായാണ് അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. എഫ്ഡിഎ ചെയ്യുന്നതാണ് ശരിയായ രീതിയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷസ് ഡിസീസിന്റെ ഡയറക്ടറായ ആന്റണി ഫൗസി ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

തങ്ങള്‍ കൊറോണ വാക്‌സിന്‍ സംബന്ധിച്ചുള്ള ഡേറ്റ കൃത്യമായി വിശകലനം ചെയ്യുകയും അമേരിക്കക്കാര്‍ക്ക് സുരക്ഷിതമായതും ഫലപ്രാപ്തിയുള്ളതുമായ വാക്‌സിന്‍ ലഭ്യമാക്കുമെന്നും ഫൗസി പറഞ്ഞു. വാക്‌സിന്‍ സംബന്ധിച്ച് കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ പുറത്തു വിട്ടാല്‍ മാത്രമാണ് ജനങ്ങള്‍ക്ക് അത് സ്വീകാര്യമാകുക. അല്ലാത്ത പക്ഷം ജനങ്ങള്‍ വാക്‌സിന്‍ നിരസിക്കാനാണ് സാധ്യത. കാരണം ജനങ്ങള്‍ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. അതുകൊണ്ട് തന്നെ വാക്‌സിന് അനുമതി നല്‍കുന്നതില്‍ കാലതാമസമുണ്ടാകുമെന്നും ഫൗസി പറഞ്ഞു.

എഫ്ഡിഎ കമ്മീഷണറായ സ്റ്റീഫന്‍ ഹാനും ഏജന്‍സിയുടെ നിലപാടുകളെ ശരിവെക്കുന്ന പ്രതികരണമാണ് നടത്തിയത്. ഏറ്റവും കൃത്യമായ പഠനങ്ങള്‍ നടത്തിയാല്‍ മാത്രമേ പൊതുജനത്തിന്റെ വിശ്വാസം നേടാനും വാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പാക്കാനും സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞ

അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് അംഗീകാരം നല്‍കിയതോടെ പൊതുജനങ്ങളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടണ്‍ മാറിയിരിക്കുകയാണ്. പ്രായമായവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ മുന്‍ഗണനാ ക്രമത്തിലാകും വാക്‌സിന്‍ വിതരണം ചെയ്യുക. 2020 ലും 2021 ലും 40 ദശലക്ഷം ഡോസുകള്‍ യുകെയിലേക്ക് വിതരണം ചെയ്യുന്നതിനുള്ള കരാറിലാണ് കമ്പനികള്‍ ഒപ്പുവെച്ചിരിക്കുന്നത്. ആദ്യപടിയായി വാക്‌സിന്റെ ഒരു കോടി ഡോസുകള്‍ ഉടന്‍ ലഭ്യമാക്കും. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ എട്ട് ലക്ഷത്തോളം വാക്‌സിന്‍ ഡോസുകള്‍ യുകെയിലെത്തിക്കും. വാക്‌സിന്റെ പ്രതിരോധം അവസാനം ജീവിതം തിരിച്ചു പിടിക്കാനും സമ്പദ് ഘടനയെ ചലിപ്പിക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തിരുന്നു.
ു. എഫ്ഡിഎ എന്തുകൊണ്ടാണ് വാക്‌സിന് അനുമതി നല്‍കാന്‍ കാലതാമസമെടുക്കുന്നത് എന്നത് സംബന്ധിച്ച് ട്രംപും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here