പോലീസ് ഹെലികോപ്റ്ററില്‍ വന്ന് തന്റെ നഗ്ന ചിത്രം പകര്‍ത്തിയ സംഭവത്തില്‍ ബ്രിട്ടീഷ് പോലീസ് സേനയ്‌ക്കെതിരെയുള്ള തന്റെ നിയമയുദ്ധം വിജയിച്ചുവെന്ന് മുന്‍ മോഡലായ ട്രേസി ഡിക്‌സണ്‍. മുതിര്‍ന്ന പോലീസ് ഓഫീസറായ അഡ്രിയാന്‍ പോഗ്മോര്‍ ആണ് ട്രേസി ഡിക്‌സന്റെ നഗ്ന ചിത്രം അനുമതിയില്ലാതെ പകര്‍ത്തിയത്. പൂന്തോട്ടത്തിലായിരുന്ന മോഡലിന്റെ ചിത്രങ്ങള്‍ ഹെലികോപ്റ്ററില്‍ വന്ന് രഹസ്യ ക്യാമറ ഉപയോഗിച്ച് പകര്‍ത്തുകയായിരുന്നുവെന്നാണ് പരാതി. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രണ്ട് മൈല്‍ അകലെയുള്ള നമ്പര്‍ പ്ലേറ്റിലെ അക്കങ്ങള്‍ വരെ വ്യക്തമായി കാണാന്‍ കഴിയുന്ന തരത്തിലുള്ള ക്യാമറ ഉപയോഗിച്ചാണ് അഡ്രിയാന്‍ പോഗ്മോര്‍ മോഡലിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതിനായി പോലീസിന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്നും ആരോപണമുണ്ട്. ട്രേസി ഇയാള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും പോഗ്മോര്‍ തുടക്കത്തില്‍ ആരോപണം നിഷേധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് 2017 ല്‍ പോഗ്മോര്‍ ഒരു വര്‍ഷം ജയിലിലാവുകയും പോലീസ് ഫോഴ്‌സില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

ലൈംഗിക താല്‍പര്യത്തോടെ പോലീസിന്റെ ഔദ്യോഗിക ഹെലികോപ്റ്റര്‍ ഉപയോഗിച്ചുകൊണ്ട് നാലു തവണ പോഗ്മോര്‍ മോശമായ ഇടപെടലുകള്‍ നടത്തി എന്ന് വ്യക്തമായിരുന്നു. ഇക്കാര്യം പോഗ്മോര്‍ സമ്മതിച്ചിരുന്നു. ട്രേസിയുടെ പരാതി വിവാദമായതോടെ പോലീസ് ഫോഴ്‌സ് ഇവരുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരമെങ്കിലും മാനഹാനിക്കുള്ള നഷ്ടപരിഹാരമായി ട്രേസി ആവശ്യപ്പെട്ട 200,000 ഡോളര്‍ നല്‍കുമോ എന്ന കാര്യത്തില്‍ ഏജന്‍സി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം സ്വന്തം ലൈംഗിക ചൂഷണത്തിനായി പോഗ്മോര്‍ ചുറ്റിക്കറങ്ങുമ്പോള്‍ കുറ്റവാളികള്‍ ഒളിച്ചോടുകയായിരുന്നുവെന്ന് ട്രേസി ആരോപിച്ചു. പതിറ്റാണ്ടുകളായി അയാള്‍ തന്നെ പിന്തുടരുകയായിരുന്നുവെന്നും ട്രേസി ആരോപിച്ചു. ഇരുവരും ഒരേ സ്‌കൂളിലാണ് പഠിച്ചത്. അന്നുമുതല്‍ ഇയാള്‍ തന്നെ പിന്തുടരുകയായിരുന്നുവെന്നാണ് ട്രേസിയുടെ ആരോപണം. നടന്നത് തന്റെ നഗ്നതയുടെ പൂര്‍ണ്ണമായ ലംഘനമായിരുന്നുവെന്നും അങ്ങനെ സംഭവിച്ചതിനോട് തനിക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നും ഇനി ഒരിക്കലും തനിക്ക് പോലീസില്‍ വിശ്വാസമുണ്ടാവില്ലെന്നും ട്രേസി ഡിക്‌സന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here