അമേരിക്കയില്‍ ബുധനാഴ്ച 2804 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്. ഇതിനു മുന്‍പ് ഏപ്രില്‍ 15നാണ് ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യ രേഖപ്പെടുത്തിയത്. 2607 മരണമായിരുന്നു അന്ന് സ്ഥിരീകരിച്ചത്.

വേള്‍ഡോ മീറ്റര്‍ കണക്കുകള്‍ പ്രകാരം 14,535,196 പേര്‍ക്കാണ് ഇതിനോടകം അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,82,829 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ 8,561,427 പേര്‍ രോഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here