കൊറോണ വ്യാപനം തടയാനെന്ന് പേരില്‍ ഗവണ്‍മെന്റ് ഉപജീവന മാര്‍ഗ്ഗം തടയുന്നുവെന്ന പരാതിയുമായി ന്യൂയോര്‍ക്കിലെ വ്യവസായികള്‍ രംഗത്ത്. ബിസിനസ്സ് സംരക്ഷിക്കാനുള്ള തന്റെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡ് ബാറുടമ കഴിഞ്ഞ ദിവസം പറഞ്ഞു. കൊറോണ നിയമലംഘനം നടത്തിയതിന് കഴിഞ്ഞയാഴ്ച ഇദ്ദേഹം അറസ്റ്റിലായിരുന്നു. പ്രാദേശിക, നഗര സര്‍ക്കാരുകള്‍ക്ക് തങ്ങളെ സഹായിക്കാന്‍ കഴിയുമെന്നുള്ള വിശ്വാസം തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് മാക് പബ്ലിക് ഹൗസിന്റെ സഹ സ്ഥാപകന്‍ ഡാനി പ്രസ്റ്റി പ്രതികരിച്ചു.

കൊറോണ നിയമ ലംഘനം നടത്തിയതിന് ബാറുടമ അതിന്റെ പരിണിത ഫലം അനുഭവിക്കുകതന്നെ വേണമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയുടെ വക്താവ് ജാക്ക് സ്‌റ്റേണ്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു പകര്‍ച്ച വ്യാധിയുടെ ഈ പ്രത്യേക സാഹചര്യത്തില്‍ നിയമലംഘനം നടത്തുന്നതും സഹജീവികളുടെ ജീവന്‍ അപകടത്തിലാക്കുന്നതും അംഗീകരിക്കാന്‍ കഴിയാത്ത തെറ്റാണെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ഭരണാധികാരികള്‍ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മാക് പബ്ലിക് ഹൗസിന്റെ സഹ സ്ഥാപകന്‍ ഡാനി പ്രസ്റ്റി ആരോപിച്ചു. ‘ഞങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായമാണ് വേണ്ടത്. അതല്ലെങ്കില്‍ ഞങ്ങളുടെ സ്ഥാപനങ്ങള്‍ തുറക്കാനുള്ള അനുമതി. സംസ്ഥാന ഭരണാധികാരികളും നഗരത്തിലെ ഭരണാധികാരികളും വന്ന് ഞങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും ലൈസന്‍സ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇത് ശരിയായ നടപടിയല്ല’. ഡാനി പ്രസ്റ്റി വിമര്‍ശിച്ചു. മേയറോ ഗവര്‍ണറോ ഇടപെട്ട് തങ്ങള്‍ക്ക് സഹായകരമായ നടപടി സ്വീകരിക്കണമെന്നും പ്രസ്റ്റി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here