ട്രംപിന്റെ അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചു. തന്റെ അഭിഭാഷകനും മുന്‍ മേയറുമായ റൂഡി ഗുലാനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ട്രംപ് തന്നെയാണ് ട്വിറ്റര്‍ വഴി അറിയിച്ചത്. എത്രയും വേഗം ചൈനാ വൈറസില്‍ നിന്ന് മുക്്തി നേടി രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടന്ന തിരഞ്ഞെടുപ്പിനെതിരെ പോരാടാന്‍ ഗുലാനിക്ക് സാധിക്കട്ടേയെന്നാണ് ട്ര്ംപ് ട്വീറ്റ് ചെയ്തത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ബൈഡനെതിരെ നിയമയുദ്ധം നടത്തുന്നതില്‍ ട്രംപിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷക സംഘത്തിലെ പ്രധാനിയാണ് റൂഡി ഗുലാനി. 76 വയസ്സുള്ളതിനാല്‍ കോവിഡ് സ്ഥിരീകരി അപകട സാധ്യത കൂടുതലുള്ളവരുടെ ഗണത്തിലാണ് ഗുലാനി ഉള്‍പ്പെടുന്നത്.

അതേസമയം ഗുലാനി മാസ്‌ക് ധരിക്കാതെയാണ് പൊതുസ്ഥലങ്ങളില്‍ ഇടപെട്ടിരുന്നതെന്ന് ആരോപണമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച മാസ്‌ക് ധരിക്കാതെ ഒരു സംഘം ആളുകള്‍ക്കൊപ്പം ഗുലാനി നടന്നുനീങ്ങുന്നതിന്റെ സിഎന്‍എന്‍ പുറത്തുവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here