ഫൈസറും ബയോടെകും സംയുക്തമായി നിര്‍മ്മിച്ച കോവിഡ് വാക്‌സിന്‍ ബ്രിട്ടനില്‍ വിതരണം ചെയ്തു തുടങ്ങിയപ്പോള്‍ ആദ്യം വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഇന്ത്യന്‍ വംശജനും ഉള്‍പ്പെടുന്നു. 87 വയസുകാരനായ ഹരി ശുക്ലയാണ് വാക്‌സിന്റെ ആദ്യ ഉപഭോക്താക്കളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വടക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഹരി ശുക്ല ഇന്ത്യന്‍ വംശജനാണ്. ന്യൂകാസിലിലുള്ള ആശുപത്രിയില്‍ വെച്ചാണ് ഹരി ശുക്ല വാക്‌സിന്‍ സ്വീകരിച്ചത്.

വാക്‌സിന്‍ സ്വീകരിച്ച ശേഷമുള്ള പ്രതികരണത്തില്‍ ഇത് തന്റെ കടമയാണെന്ന് ഹരി ശുക്ല പ്രതികരിച്ചു. കോവിഡ് അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അത് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. ഈ സമയത്ത് വാക്‌സിന്‍ സ്വീകരിക്കുക എന്നത് തന്റെ കടമയാണെന്നും ഹരി ശുകഌപ്രതികരിച്ചു. ചൊവ്വാഴ്ചയാണ് ബ്രിട്ടനില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. 80 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.

അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഭീമനായ ഫൈസര്‍ നിര്‍മ്മിച്ച കൊവിഡ് വാക്‌സിന് ബ്രിട്ടനിലും ബഹ്‌റൈനിലുമാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയത്. ബ്രിട്ടനില്‍ ചൊവ്വാഴ്ച മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചു. എട്ടു ലക്ഷം ആളുകള്‍ക്കാണ് ആദ്യ ആഴ്ച വാക്‌സിന്‍ നല്‍കുക.

LEAVE A REPLY

Please enter your comment!
Please enter your name here