ആഫ്രോ-അമേരിക്കന്‍ വംശജനായ ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ സെക്രട്ടറിയാക്കാനൊരുങ്ങി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ രണ്ട് നൂറ്റാണ്ട് പിന്നിട്ട അമേരിക്കയുടെ ചരിത്രത്തിലാദ്യമാവും ഒരു ആഫ്രോ അമേരിക്കന്‍ വംശജന്‍ പ്രതിരോധ സെക്രട്ടറിയാകുന്നത്.

സെനറ്റിന്റെ പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമാണ് ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ സെക്രട്ടറിയാകാന്‍ സാധിക്കുകയുള്ളൂ. 2016ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച വ്യക്തിയാണ് ഓസ്റ്റിന്‍. സൈനിക ഓഫീസര്‍മാര്‍ വിരമിച്ച് ഏഴുവര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമേ പെന്റഗണിന്റെ ചുമതലയേല്‍ക്കാന്‍ കഴിയൂ. അതിനു മുന്‍പ് സ്ഥാനമേല്‍ക്കണമെങ്കില്‍ സെനറ്റിന്റെ പ്രത്യേക അനുമതി വേണം. 2003ല്‍ അമേരിക്കന്‍ സൈന്യത്തില്‍ അസിസ്റ്റന്റ് ഡിവിഷന്‍ കമാന്‍ഡറായിരുന്നു ഓസ്റ്റിന്‍. 2010ല്‍ ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന്റെ കമാന്‍ഡിങ് ജനറലായിരുന്നു.

അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി കാബിനറ്റില്‍ വൈവിധ്യം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ട്രംപിന്റെ നയങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമായാണ് ബൈഡന്റെ ഇടപെടലുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here