ലോഹ നിര്‍മ്മിതമായ ഭാഗങ്ങളുള്ള മാസ്‌ക് ധരിച്ച് എംആര്‍ഐ സ്‌കാനിംഗിന് വിധേയനായ രോഗിക്ക് പൊള്ളലേറ്റു. സംഭവം വാര്‍ത്തയായതോടെ മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി എഫ്ഡിഎ മുന്നറിയിപ്പ് നല്‍കി. ത്രീടെസ്ല എംആര്‍ഐ സ്‌കാനിന് വിധേയനായ രോഗിക്കാണ് പൊള്ളലേറ്റത്. രോഗി ധരിച്ചിരുന്ന മാസ്‌കില്‍ ലോഹത്തിന്റെ അംശം ഉണ്ടായിരുന്നതിനെത്തുടര്‍ന്നാണ് സ്‌കാനിംഗ് മെഷീനില്‍ നിന്ന് പൊള്ളലേറ്റത്.

എംആര്‍ഐ സ്‌കാനിംഗിന് വിധേയരാകുന്ന സമയത്ത് ഒരു തരത്തിലുള്ള ലോഹ നിര്‍മ്മിത വസ്തുക്കളും ശരീരത്തില്‍ ഉണ്ടാകരുതെന്ന് എഫ്ഡിഎ മുന്നറിയിപ്പ് നല്‍കി. സ്‌കാനിംഗിനിടെ രോഗിക്ക് പൊള്ളലേറ്റ സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും എഫ്ഡിഎ കുറ്റപ്പെടുത്തി. കൊറോണയുടെ ഈ സാഹചര്യത്തില്‍ മാസ്‌ക് ധരിച്ചുകൊണ്ട് സ്‌കാനിംഗിന് വിധേയരാകുന്നതില്‍ അപാകതയില്ലെന്നും എന്നാല്‍ അതില്‍ ലോഹത്തിന്റെ അംശം എന്തെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും എഫ്ഡിഎ പറഞ്ഞു.

എംആര്‍ഐ സ്‌കാനിംഗ് തുടങ്ങുന്നതിന് മുന്‍പ് ആശുപത്രി അധികൃതര്‍ ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തേണ്ടതാണെന്നും എഫ്ഡിഎ പറഞ്ഞു. മുഖത്തോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുമ്പോള്‍ കൃത്യമായ ആവരണം ലഭിക്കേണ്ടതിനായി ചെറിയ രീതിയിലെങ്കിലും ലോഹ വസ്തുക്കള്‍ ഉപയോഗിച്ചേക്കാമെന്നും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here