ആശുപത്രിയിലെ ജീവനക്കാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടിവിയിലൂടെ സംപ്രേഷണം ചെയ്തത് വ്യാജമാണെന്ന് ആരോപണമുയര്‍ന്നതോടെ വിവാദത്തിലായിരിക്കുകയാണ് ടെക്‌സാസിലെ എല്‍ പാസോയിലെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍. മെഡിക്കല്‍ സെന്ററിലെ അഞ്ച് ജീവനക്കാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ലൈവായി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തത്.

എന്നാല്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ വ്യാജമാണെന്നും ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതായി അഭിനയിക്കുകയാണെന്നുമാണ് ആരോപണമുയര്‍ന്നത്. പാരാമെഡിക് റിക്കാര്‍ഡോ മാര്‍ട്ടിനെസ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളില്‍ സിറിഞ്ച് മുഴുവനായി മുന്‍പിലേക്ക് തള്ളിയിരിക്കുകയാണെന്നും അതില്‍ മരുന്ന് ഇല്ലെന്നുമാണ് ആളുകള്‍ പ്രതികരിച്ചത്. വളരെ നല്ല ശ്രമമായിരുന്നു, പക്ഷേ ഞങ്ങള്‍ മണ്ടന്മാരല്ല എന്നായിരുന്നു ഫെയ്‌സ്ബുക്ക് ലൈവിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്. മോശം അഭിനയം എന്നും പ്രദര്‍ശനത്തിനായി മാത്രം എന്നുമൊക്കെ ആളുകള്‍ കമന്റ് ചെയ്തു.

അതേസമയം വാക്‌സിന്‍ സ്വീകരിച്ചതില്‍ അഭിമാനമുണ്ടെന്ന് മാര്‍ട്ടിനെസ് പ്രതികരിച്ചു. കുറഞ്ഞ പക്ഷം തനിക്ക് ഇനി മനസ്സമാധാനത്തോടെ തന്റെ ജോലി ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു. വാക്‌സിനേഷന്‍ സ്വീകരിച്ച അഞ്ച് നഴ്‌സുമാരില്‍ ഒരാള്‍ക്ക് പൂര്‍ണ്ണമായി വാക്‌സിന്‍ ലഭിച്ചില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്, പ്രതികരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. വാക്‌സിനേഷന്‍ നല്‍കിയിട്ടില്ലെന്ന സംശയം നീക്കംചെയ്യാനും വാക്‌സിനേഷന്‍ പ്രക്രിയയില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാക്കാനും തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here