FILE PHOTO: U.S. President Donald Trump poses on the Truman Balcony of the White House after returning from being hospitalized at Walter Reed Medical Center for coronavirus disease (COVID-19) treatment, in Washington, U.S. October 5, 2020. REUTERS/Erin Scott

വാഷിംഗ്ടണ്‍ ഡി.സി: പെന്‍സില്‍വാനിയ ഉള്‍പ്പടെ നാല് സുപ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ ട്രംപ് ഫയല്‍ ചെയ്ത ഹര്‍ജി തള്ളിയിട്ടും പ്രതീക്ഷ കൈവിടാതെയും, പരാജയം സമ്മതിക്കാതെയും വീണ്ടും ട്രംപ് പെന്‍സില്‍വാനിയ സംസ്ഥാനത്തെ ബൈഡന്റെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ഡിസംബര്‍ 20 ഞായറാഴ്ച സുപ്രീം കോടതിയില്‍ അറ്റോര്‍ണി ഈസ്റ്റ്മാന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. പെന്‍സില്‍വാനിയയിലെ ബൈഡന്റെ വിജയം റിവേഴ്‌സ് ചെയ്യണമെന്നാണ് സുപ്രീംകോടതിയില്‍ അറ്റോര്‍ണി ആവശ്യപ്പെട്ടിരിക്കുന്നത്.


അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ സുപ്രീംകോടതി ഉള്‍പ്പടെ നിരവധി കോടതികള്‍ കേസ് തള്ളിയതാണ്. സിഗ്‌നേച്ചര്‍ വെരിഫിക്കേഷന്‍, മെയ്‌ലിന്‍ ബാലറ്റ് ഡിക്ലറേഷന്‍, ഇലക്ഷന്‍ ഡേ ഒബ്‌സര്‍വേഷന്‍ തുടങ്ങിയ പ്രധാന മൂന്നു വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ വ്യക്തമായ തീരുമാനം ഉണ്ടാകണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിട്ടുള്ളത്. പെന്‍സില്‍വാനിയ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഈ സുപ്രധാന വിഷയത്തില്‍ 2.6 മില്യന്‍ വോട്ടുകളില്‍ നിര്‍ണായകമായിരിക്കുന്നത്. ഇത്രയും വോട്ടുകളുടെ തീരുമാനം മതി തെരഞ്ഞെടുപ്പ് മാറിമറിയുന്നതിന് എന്നും അറ്റോര്‍ണി പറയുന്നു. ഡിസംബര 23 ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് ഇതിനൊരു തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here