ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണയുടെ മറ്റൊരു പുതിയ വൈറസിനെതിരെ തങ്ങളുടെ വാക്‌സിന്‍ ഫലപ്രദമാണെന്ന അവകാശ വാദവുമായി റഷ്യ രംഗത്ത്. ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ വകഭേദത്തിനെതിരെ തങ്ങളുടെ വാക്‌സിന്‍ ഫലപ്രദമാണെന്ന അവകാശ വാദവുമായി സ്പുട്‌നിക് 5 വാക്‌സിന്‍ നിര്‍മ്മാതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.

സ്പുട്‌നിക് പ്രതിരോധ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് റഷ്യ നേരത്തെത്തന്നെ അവകാശപ്പെട്ടിരുന്നു. സ്‌പൈക്ക് പ്രോട്ടീനുണ്ടാക്കുന്ന വൈറസിന്റെ ജനിതക മാറ്റത്തോട് സ്പുട്‌നിക് വാക്‌സിന്‍ മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

ട്വിറ്ററിലൂടെയാണ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്. സ്പുട്‌നിക് 5 വാക്‌സിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സിഇഒ ക്രിറില്‍ ദിമിത്രേവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here