ലണ്ടനില്‍ അവസാന നിമിഷം പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാരണം മുടങ്ങിപ്പോകുമായിരുന്ന തങ്ങളുടെ വിവാഹം രണ്ട് മണിക്കൂര്‍ കൊണ്ട് നടത്തി ശ്രദ്ധേയരായി വധൂവരന്മാര്‍. 29 വയസ്സുകാരിയായ ജാമി കോളിന്‍സും 31 കാരനായ ക്ലോ മാര്‍ട്ടിനുമാണ് രണ്ട് മണിക്കൂറിനുള്ളില്‍ തങ്ങളുടെ വിവാഹ ഒരുക്കങ്ങള്‍ നടത്തി ചരിത്രം സൃഷ്ടിച്ചത്. കോവിഡ് പകര്‍ച്ച വ്യാധിയും അതേത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളും കാരണം ഇതിനു മുന്‍പ് മൂന്ന് തവണയാണ് ഇരുവരുടേയും വിവാഹം മാറ്റിവെച്ചത്.

ഇവരുടെ വിവാഹം നടക്കാനിരിക്കേ ഒരു ദിവസം മുന്‍പാണ് ഇന്ന് അര്‍ധ രാത്രി മുതല്‍ രാജ്യത്ത് ലോക്ഡൗണ്‍ ആയിരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ചയായിരുന്നു ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഞായറാഴ്ച രാത്രി മുതലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഇരുവരും നിരാശ്ശരായി. മൂന്ന് തവണ മാറ്റിവെച്ച വിവാഹം നാലാമതും മാറ്റിവെക്കേണ്ടി വന്നതിന്റെ നിരാശ്ശയിലായിരുന്നു വീട്ടുകാരും.

എന്നാല്‍ ഇത്തവണ പിന്മാറാന്‍ ഇരുവരും തയ്യാറായില്ല. പെട്ടന്നുണ്ടായ ആശയത്തെത്തുടര്‍ന്ന് ഞായറാഴ്ച തന്നെ വിവാഹിതരാകാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. പിന്നീട് എല്ലാം പെട്ടന്നായിരുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം നേരില്‍ വരാന്‍ ക്ഷണിച്ചു. ബാക്കിയുള്ളവരെ സൂം മീറ്റില്‍ അറേഞ്ച് ചെയ്തു. ആളുകളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി രണ്ടേ രണ്ട് മണിക്കൂറിനുള്ളില്‍ ഏറ്റവും ഭംഗിയായി വിവാഹവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here